വടയമ്പാടി അറസ്​റ്റ്​: സാംസ്കാരികപ്രവർത്തകർ പ്രതിഷേധിച്ചു

കൊച്ചി: വടയമ്പാടിയിൽ ജാതിമതിൽ വിരുദ്ധ സമരത്തി​െൻറ ഭാഗമായി ദലിത് ആത്മാഭിമാന കൺെവൻഷനിൽ പങ്കെടുക്കാനെത്തിയ സാമൂഹികപ്രവർത്തകരെയും റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകെരയും അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ സാംസ്കാരികപ്രവർത്തകർ പ്രതിഷേധിച്ചു. സമാധാനപരമായി കൺെവൻഷനിൽ പങ്കെടുക്കാനെത്തിയ മനുഷ്യാവകാശ പ്രവർത്തകരെ ഉൾപ്പെടെ വലിച്ചിഴക്കുകയായിരുന്നു പൊലീസ്. പ്രദേശത്ത് സംഘർഷം സൃഷ്ടിക്കാൻ ആർ.എസ്.എസി​െൻറ ബോധപൂർവ ശ്രമമാണ് കണ്ടത്. ആർ.എസ്.എസ് പ്രവർത്തകരെ നീക്കാനോ അറസ്റ്റ് ചെയ്യാനോ പൊലീസ് തയാറായില്ല. ജനാധിപത്യപരമായി സംഘടിക്കാനും അഭിപ്രായം പറയാനും എത്തിയവർക്ക് നേരെയാണ് പൊലീസ്-ആർ.എസ്.എസ് അതിക്രമം ഉണ്ടായത്. ഇത് ജനാധിപത്യകേരളത്തിന് അപമാനമാണ്. അറസ്റ്റ് ചെയ്യപ്പെട്ട മുഴുവൻ പേരെയും ഉടൻ വിട്ടയക്കണം. കേസുകൾ പിൻവലിക്കണം. സമര സഹായസമിതി കൺവീനർ ജോയ് പാവേലിനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും ആവശ്യപ്പെട്ടു. ബി.ആർ.പി. ഭാസ്കർ, സാറാ ജോസഫ്, കെ. വേണു, പി.എ. പൗരൻ, ടി.ടി. ശ്രീകുമാര്‍, എലിസബത്ത്‌ ഫിലിപ്, എം. ഗീതാനന്ദന്‍, സി.എസ്. രാജേഷ്, രേഖ രാജ്, എം.ആര്‍. രേണുകുമാര്‍, അജയകുമാര്‍, സതി അങ്കമാലി, സണ്ണി എം. കപിക്കാട്, അൻവര്‍ അലി, കെ.പി. ശശി, സഞ്ജു സുരേന്ദ്രന്‍, പി. ബാബുരാജ്, ബി. അജിത്കുമാര്‍, വിളയോടി വേണുഗോപാല്‍, ജോണ്‍ പെരുവന്താനം, ഫൈസല്‍ ഫൈസു, എം.ബി. ജയഘോഷ്, പുരുഷന്‍ ഏലൂര്‍, സി.ആര്‍. നീലകണ്ഠന്‍, പി.എം. ലാലി, ഗോമതി, ടി.കെ. വാസു, കെ. ശിവരാമന്‍, രൂപേഷ്കുമാര്‍, സോണിയ ജോർജ്, മാഗ്ലിന്‍ ഫിലോമിന യോഹന്നാന്‍ തുടങ്ങിയവരാണ് പ്രതിഷേധക്കുറിപ്പിൽ ഒപ്പിട്ടിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.