വടയമ്പാടി: പ്രശ്​നം വഷളാക്കിയത്​ ഭരണകൂടത്തി​െൻറ വീഴ്​ച

കോലഞ്ചേരി: വടയമ്പാടിലെ പ്രശ്നങ്ങൾ വഷളാക്കിയത് ജില്ല ഭരണകൂടത്തി​െൻറയും പൊലീസി​െൻറയും വീഴ്ച. 10 മാസമായി തുടരുന്ന സമരത്തെ നിസ്സാരവത്കരിച്ചതാണ് ഞായറാഴ്ച മണിക്കൂറുകൾ നീണ്ട സംഘർഷാവസ്ഥയുണ്ടാകാൻ കാരണം. ശനിയാഴ്ച സി.പി.എം ജില്ല നേതൃത്വം താൽപര്യമെടുത്ത് കലക്ടറുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. സമരസമിതി പങ്കെടുത്തില്ലെങ്കിലും ചർച്ചയിലെ തീരുമാനങ്ങളോട് അനുഭാവ പൂർണമായാണ് അവർ പ്രതികരിച്ചത്. ചർച്ചക്ക് ശേഷം തീരുമാനങ്ങൾ അറിയിക്കാൻ മൂവാറ്റുപുഴ ഡിവൈ.എസ്.പി, കുന്നത്തുനാട് തഹസിൽദാർ എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സമരപ്പന്തലിൽ എത്തുകയും ചെയ്തു. കലക്ടർ ഫോണിലൂടെ തീരുമാനങ്ങൾ വിശദീകരിച്ചു. എൻ.എസ്.എസ് നേതൃത്വം അനധികൃതമായി നിർമിച്ച കവാടം ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽതന്നെ പൊളിച്ചതോടെ സമരപ്പന്തലിൽ ആഹ്ലാദം അലതല്ലി. സമരം അവസാനിച്ച മട്ടുമായി. ഇതിന് ശേഷമാണ് സമരസമിതി മുൻകൂട്ടി തീരുമാനിച്ച ദലിത് ആത്മാഭിമാന സംഗമം നടത്താൻ അനുവദിക്കില്ലെന്ന് ഉദ്യോഗസ്ഥർ സമരക്കാരെ അറിയിച്ചത്. സംഗമം നടത്തിയാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നൽകി. കലക്ടറുടെ തീരുമാനം വന്നതോടെ സംഗമത്തിന് ശേഷം സമരം ഔദ്യോഗികമായി അവസാനിപ്പിക്കാനിരുന്ന സമരസമിതിയും ഇതോടെ പ്രകോപിതരായി. എന്ത് വിലകൊടുത്തും നടത്തുമെന്ന് സമരക്കാരും തടയുമെന്ന് പൊലീസും നിലപാടെടുത്തു. ഞായറാഴ്ച രാവിലെ സംഗമത്തിനായി സമരാനുകൂലികളും തടയാനായി സംഘ്പരിവാർ പ്രവർത്തകരും അണിനിരന്നതാണ് പ്രദേശം മണിക്കൂറുകളോളം മുൾമുനയിലാകാൻ കാരണം. ഒന്നുകിൽ പരിപാടി നടത്താൻ അനുമതി നൽകുകയോ അല്ലെങ്കിൽ തടയാൻ 144 പ്രഖ്യാപിക്കൽ അടക്കം നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നതിൽ പൊലീസിനും ജില്ല ഭരണകൂടത്തിനും വീഴ്ച സംഭവിച്ചതായാണ് വിമർശനം. 144 പ്രഖ്യാപിക്കണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായും ജില്ല ഭരണകൂടം നടപടി സ്വീകരിക്കാതിരുന്നതെന്താണെന്നറിയില്ലെന്നും പുത്തൻകുരിശ് സി.ഐ സാജൻ സേവ്യർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.