ശ്രീ ശങ്കരാചാര്യ സർവകലാശാല ജേതാക്കൾ

കൊച്ചി: എറണാകുളം പബ്ലിക് ലൈബ്രറിയുടെ ഡോ. സുകുമാർ അഴിക്കോട് സ്മാരക അഖില കേരള ഇൻറർ െകാളീജിയറ്റ് ഡിബേറ്റ് മത്സരത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലക്ക് ഒന്നാം സ്ഥാനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിനാണ് രണ്ടാം സ്ഥാനം. മികച്ച ഡിബേറ്ററായി കോഴിക്കോട് ഫാറൂഖ് കോളജിലെ ഫാഹിം തെരഞ്ഞെടുക്കപ്പെട്ടു. എ.പി. അശ്വനി (ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല, കാലടി), ജെ. ശ്രീലക്ഷ്മി (തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ്) എന്നിവർക്കാണ് രണ്ടും മുന്നും സ്ഥാനം. കലക്ടർ കെ. മുഹമ്മദ് വൈ. സഫീറുല്ല സമ്മാനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.