കോൺഗ്രസ് ഓഫിസിെൻറ ബോർഡ് കീറി

മൂവാറ്റുപുഴ: ഗ്രൂപ്പുപോര് രൂക്ഷമായ വാളകത്ത് യ നിലയിൽ. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് മേക്കടമ്പിൽ പ്രവർത്തിക്കുന്ന വാളകം മണ്ഡലം കമ്മിറ്റി ഓഫിസി​െൻറ ബോർഡ് നശിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെയാണ് ബോർഡ് കീറി നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. അന്തരിച്ച മുൻ ഡി.സി.സി മെംബറും ഐ ഗ്രൂപ് നേതാവും പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന കെ.സി. മത്തായിയുടെ പേര് മണ്ഡലം കമ്മിറ്റി ഓഫിസിന് നൽകിയതാണ് ബോർഡ് നശിപ്പിക്കാൻ കാരണമെന്നാണ് സൂചന. കെ.സി. മത്തായി മെമ്മോറിയൽ കോൺഗ്രസ് ഭവൻ എന്ന ബോർഡിലെ കെ.സി. മത്തായി മെമ്മോറിയൽ എന്ന ഭാഗം മാത്രമാണ് കീറിയത്. മത്തായിയുടെ പേര് ഓഫിസിന് നൽകിയത് മണ്ഡലം കമ്മിറ്റി യോഗത്തിൽ ആലോചിക്കാതെയായിരുന്നുവെന്ന് എ ഗ്രൂപ് നേതാക്കൾ ആരോപിക്കുന്നുണ്ട്. സാധാരണഗതിയിൽ ദേശീയ നേതാക്കളുടെ പേരാണ് ഓഫിസുകൾക്ക് നൽകാറുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതിനു വിരുദ്ധമായി ഓഫിസിന് പേരിട്ടപ്പോൾ കമ്മിറ്റിയെ വിശ്വാസത്തിലെടുക്കാൻ പ്രാദേശിക നേതൃത്വം തയാറായില്ലന്നും അവർ പറഞ്ഞു. ഐ ഗ്രൂപ്പി​െൻറ ശക്തികേന്ദ്രമായിരുന്ന വാളകത്ത് ഗ്രൂപ്പിനത്ത് പ്രശ്നങ്ങൾ ഉടലെടുത്തതോടെ മാസങ്ങൾക്ക് മുമ്പ് ഒരുവിഭാഗം എ ഗ്രൂപ്പിലേക്ക് ചേക്കേറിയിരുന്നു. പുതിയ സംഭവവികാസത്തോടെ വാളകത്ത് ഗ്രൂപ്പുപോര് ശക്തമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.