കടൽത്തീരങ്ങൾ വഴിയുള്ള ചരക്കുഗതാഗതം ശക്തിപ്പെടുത്തും ^മന്ത്രി കടന്നപ്പള്ളി

കടൽത്തീരങ്ങൾ വഴിയുള്ള ചരക്കുഗതാഗതം ശക്തിപ്പെടുത്തും -മന്ത്രി കടന്നപ്പള്ളി ആലപ്പുഴ: വികസനം ലക്ഷ്യമിട്ട് കടൽത്തീരങ്ങൾ വഴിയുള്ള ചരക്കുഗതാഗത സംവിധാനം ശക്തിപ്പെടുത്തുമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. ആധുനീകരിച്ച ആലപ്പുഴയിലെ തുറമുഖ ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തീരഭൂമിയുടെ വികസനമാണ് സർക്കാറി​െൻറ പ്രധാനലക്ഷ്യം. ചരക്കുനീക്കം ശക്തിപ്പെടുത്തുന്നതിനും പ്രാധാന്യം നൽകും. ഇതിന് ചെറുതും വലുതുമായ തുറമുഖങ്ങൾ വികസിപ്പിക്കും. തുറമുഖ വികസനം പൂർത്തീകരിച്ചാൽ ഭക്ഷ്യോൽപന്നങ്ങൾ ഇതുവഴി കൈമാറുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. സിഗ്നൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പായ്കപ്പൽ അടുക്കാൻ പറ്റുന്ന തുറമുഖമാണ് ആലപ്പുഴയിൽ വേണ്ടതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു. ഇതിന് കടൽപാലം നീട്ടി പണിയും. പാലത്തി​െൻറ പരിസ്ഥിതി പഠനം ഉടൻ പൂർത്തിയാക്കും. അടുത്ത വേനൽക്കാലത്ത് പണി ആരംഭിക്കും. മത്സ്യബോർഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, തുറമുഖ ഡയറക്ടർ എച്ച്. ദിനേശൻ, കൗൺസിലർ കരോളിൻ പീറ്റർ, തുറമുഖ ഓഫിസർ ക്യാപ്റ്റൻ എബ്രഹാം വി. കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.