എൻ.ജി.ഒ അസോ. പ്രതിഷേധിച്ചു

കൊച്ചി: വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിലെ ജീവനക്കാർക്കും ഒാഫിസിനും നേരെ നടന്ന ഗുണ്ട ആക്രമണത്തെ കേരള എൻ.ജി.ഒ അസോസിയേഷൻ ജില്ല കമ്മിറ്റി അപലപിച്ചു. ഫിഷറീസ് ജീവനക്കാർക്ക് ഭയരഹിതമായി തങ്ങളുടെ കൃത്യനിർവഹണത്തിന് സാഹചര്യം ഉണ്ടാകണം. ആക്രമികൾക്ക് തക്കതായ ശിക്ഷ ഉറപ്പുവരുത്തണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ല പ്രസിഡൻറ് എം.ജെ. തോമസ് ഹെർബിറ്റും സെക്രട്ടറി കെ.എ. വിനേഷും ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.