സുഭാഷ്​ പാർക്കിൽ ശിൽപങ്ങളുടെ പുനരുദ്ധാരണം പൂർത്തിയാകുന്നു; സമർപ്പണം നാളെ

കൊച്ചി: സുഭാഷ് പാർക്കിൽ ശിൽപങ്ങളുടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നു. പൊതുസ്ഥലത്തെ ശിൽപങ്ങളിൽ (പബ്ലിക് ആർട്ട്) പ്രമുഖമായി കരുതുന്നതാണ് സുഭാഷ് പാർക്കിലെ ശിൽപസമുച്ചയം. 14 ശിൽപങ്ങളിൽ ഏഴെണ്ണം അതത് ചിത്രകാരന്മാർ പൂർണമായും പുനരവതരിപ്പിച്ച് കഴിഞ്ഞു. അവശേഷിക്കുന്നതും പൂർത്തിയാക്കി ചൊവ്വാഴ്ച സമർപ്പിക്കാനാണ് തീരുമാനം. കൊച്ചിൻ ഷിപ്യാർഡി​െൻറ സഹായത്തോടെയാണ് ശിൽപങ്ങൾ പൂർവസ്ഥിതിയിലാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നത്. കൊച്ചി കോർപറേഷൻ മുൻകൈയെടുത്താണ് ജപ്പാനിൽനിന്നുള്ള ശിൽപി ഹിറോഷി മികാമിയെ അടക്കം അണിനിരത്തി 1990ൽ പദ്ധതി നടപ്പാക്കിയത്. എന്നാൽ, പിന്നീട് സംരക്ഷണമില്ലാതെ ശിൽപങ്ങൾ വിസ്മൃതിയിലായി. മരങ്ങളുടെ വേര് വളർന്ന് ശിൽപങ്ങൾ പലതും നാശാവസ്ഥയിലായി. ചിലതിന് സാമൂഹികവിരുദ്ധർ കേട് വരുത്തുകയും ചെയ്തു. ശിൽപികളിൽ ജീവിക്കുന്നവരെയെല്ലാം അണിനിരത്തിയാണ് ഇപ്പോൾ പുനരുദ്ധാരണം നടക്കുന്നത്. ശബരി റോയ് ചൗധരിയുടെ 'കടലിനഭിമുഖമായി ഇരിക്കുന്ന സ്ത്രീ' ശിൽപം പുനരുദ്ധരിക്കാൻ മകൻ സൗരവ് റോയ് ചൗധരി എത്തി. എന്നാൽ, ആൽമരം വളർന്ന് േവരുകൾ കെട്ടുപിണഞ്ഞ് കേടുവന്ന ശിൽപം പുനരുദ്ധരിക്കാൻ കഴിയാത്ത അവസ്ഥിയിലാണ്. എങ്കിലും ചെറിയ മിനുക്കുപണി നടത്തുന്നുണ്ട്. എസ്. രാധാകൃഷ്ണ​െൻറ തിര മുറിച്ചുകടക്കുന്ന മത്സ്യം, രാഘവ് കനേരിയുടെ 'ദി അയൺ ബുൾ', കെ.പി. സോമ​െൻറ 'ആഫ്ടർ ദി മ്യൂട്ടണി ഇൻ നോഹാസ് ആർക്ക്' തുടങ്ങിയവ ആകർഷക രീതിയിൽ മോടിപിടിപ്പിച്ചു. അശോകൻ പൊുതുവാളി​െൻറ 'ഇരുട്ടിൽനിന്ന് വെളിച്ചത്തിലേക്ക്', സി.എസ്. ജയറാമി​െൻറ 'പാലിയോ ബൊവിൻ' നൊബുറുവി​െൻറ 'ആലിരവ', വി.കെ. രാജ​െൻറ 'കാവടി' എന്നിവയും പൂർത്തിയായി. മിക്കാമിയുടെ 'പൂ വിരിയുന്നു പൂ കൊഴിയുന്നു', വത്സൻ കൂർമ കൊല്ലേരിയുടെ 'ദി വാട്ടർ പിരമിഡ്', തോമസ് ലിങ്കി​െൻറ 'നവഗ്രഹങ്ങൾ', ജെറാർഡ് ഹൊവലേഴ്സി​െൻറ ത്രിമാന ജ്യോമട്രിക് ശിൽപം, െഫ്രഡ് കോള​െൻറ സ്പൈറൽ സ്കൾപ്ചർ, നട് വാൽഡി​െൻറ റോളർ സ്റ്റോൺ എന്നിവയും പുനരുദ്ധാരണത്തിലാണ്. ചൊവ്വാഴ്ച വൈകീട്ട് 5.30നാണ് സമർപ്പണ ചടങ്ങ്. ആർട്ടിസ്റ്റ് നമ്പൂതിരി, പ്രഫ. എം.കെ. സാനു, പ്രഫ. കെ.വി. തോമസ് എം.പി, കൊച്ചിൻ ഷിപ്യാർഡ് ചെയർമാൻ മധു എസ്. നായർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മേയർ സൗമിനി ജയിൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.