വേദനകൾക്ക്​ വിട; അർബുദത്തെ തോൽപിച്ചവർ ഒത്തുകൂടി

കൊച്ചി: വേദനകൾ സമ്മാനിച്ച പിരിമുറുക്കമായിരുന്നില്ല, മനസ്സുനിറഞ്ഞ് ചിരിക്കണമെന്ന് പഠിപ്പിച്ച ജീവിതാനുഭവങ്ങളാണ് അവരുടെ മുഖത്ത് വിടർന്നത്. പാട്ടും ആട്ടവും ചിത്രരചനയുമൊക്കെയായി അവർ ഒരുമിച്ചുകൂടി. അർബുദം പിടികൂടിയപ്പോൾ ദൃഢനിശ്ചയത്തോടെ മുന്നോട്ട് ജീവിക്കാനുള്ള ആത്മവിശ്വാസം നേടിയെടുക്കുകയാണ് തങ്ങൾ ചെയ്തതെന്ന് പ്രഖ്യാപിക്കുകയായിരുന്നു അവർ. ലോക അർബുദ ദിനത്തിൽ ഡോ. വി.പി. ഗംഗാധര​െൻറ നേതൃത്വത്തിലുള്ള കൊച്ചി കാൻസർ സൊസൈറ്റി സംഘടിപ്പിച്ച സർഗസംഗമം 'കമ്യൂണിയൻ 2018' പരിപാടിയിൽ നിരവധി പേരാണ് ഒത്തുചേർന്നത്. രോഗമുക്തി നേടിയവരുെടയും ബന്ധുക്കളുടെയും കലാപ്രകടനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ പരിപാടിക്ക്‌ നിറവേകി. അപർണ അവതരിപ്പിച്ച വയലിൻ സംഗീതവും വിഷ്ണുവി​െൻറ ഗസലും മലയാള സിനിമ ഗാനവും ചേര്‍ത്തുള്ള മെഡ്ലിയും ശ്രദ്ധേയമായി. 2015-ലെ ഭിന്നശേഷിക്കാര്‍ക്കുവേണ്ടിയുള്ള മികച്ച ക്രിയാത്മകതക്കുള്ള ദേശീയ പുരസ്‌കാരം നേടിയ അഞ്ജന്‍ സതീഷ് പെങ്കടുത്തു. ത​െൻറ മുന്നിലെത്തുന്നവരുടെ ചിത്രം നിമിഷങ്ങൾക്കുള്ളിൽ വരച്ച് അഞ്ജൻ ശ്രദ്ധനേടി. ശാന്ത നമ്പ്യാർ സ്മരണക്കായുള്ള കവിത മത്സരത്തി​െൻറയും പ്രിയ ഹബീബ് സ്മാരക വിദ്യാഭ്യാസ പുരസ്കാരത്തിനും തുടക്കം കുറിച്ചു. കൊച്ചിൻ കാൻസർ സൊസൈറ്റി സെക്രട്ടറി നാരായണൻ പോറ്റി, സിനിമ താരങ്ങളായ ജനാർദനന്‍, അഞ്ജലി അനീഷ്, സംവിധായകനും നടനുമായ സിദ്ധാർഥ് ശിവ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.