പള്ളുരുത്തി: മൂന്നുദിവസം മുമ്പ് കിടപ്പുമുറിയുടെ ജനൽ ചില്ലിൽ കറുത്ത സ്റ്റിക്കർ പതിച്ച വീടിെൻറ വാതിൽ പട്ടാപ്പകൽ കുത്തിത്തുറന്ന നിലയിൽ. പെരുമ്പടപ്പ് കോണം പരമുദാസ് െലയിനിൽ തുരുത്തേൽ ബിബിെൻറ വീടിെൻറ വാതിലിെൻറ പൂട്ടാണ് കുത്തിത്തുറന്ന നിലയിൽ കണ്ടത്. ഉച്ചക്ക് 12നും ഒന്നിനും ഇടക്കാണ് സംഭവം. വീട്ടുകാർ ജോലിക്കുപോയ സമയത്താണ് പ്രധാന വാതിലിെൻറ പൂട്ട് തകർത്ത് കവർച്ചശ്രമം ഉണ്ടായത്. കഴിഞ്ഞ ബുധനാഴ്ച ബിബിെൻറ കിടപ്പുമുറിയുടെ ജനലിെൻറ ചില്ലിൽ കറുത്ത സ്റ്റിക്കർ പതിച്ച നിലയിൽ കാണുകയും പരാതി നൽകിയതിനെത്തുടർന്ന് പൊലീസ് സ്റ്റിക്കർ ശേഖരിച്ച് ഫോറൻസിക് പരിശോധനക്ക് അയക്കുകയും ചെയ്തു. സ്റ്റിക്കർ പതിച്ച നാലാം ദിവസമാണ് വീട് കുത്തിത്തുറന്നത്. സമീപം വിവാഹ വീടായതിനാൽ ശ്രമം ഉപേക്ഷിച്ച് മോഷ്ടാക്കൾ കടന്നതാണെന്ന് സംശയിക്കുന്നു. ബിബിനും ഭാര്യയും കുട്ടികളുമാണ് ഇവിടെ താമസിച്ചുവരുന്നത്. പള്ളുരുത്തി പൊലീസ് കേസെടുത്തു. പള്ളുരുത്തിയിലും കുമ്പളങ്ങിയിലുമായി പതിനഞ്ചോളം വീടുകളിൽ സ്റ്റിക്കർ ഒട്ടിച്ചിട്ടതായാണ് കാണപ്പെട്ടത്. പട്ടാപ്പകൽ സ്റ്റിക്കർ ഒട്ടിച്ച വീട്ടിൽ മോഷണശ്രമം നടന്നതോടെ ഈ വീട്ടുകാരും ആശങ്കയിലാണ്. വടയമ്പാടി: പി.ഡി.പി പ്രതിഷേധിച്ചു കൊച്ചി: വടയമ്പാടി ജാതിൽമതിൽ വിരുദ്ധ സമരത്തിൽ പങ്കെടുക്കാനെത്തിയവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയിൽ പി.ഡി.പി ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. വടയമ്പാടി സമരസ്ഥലത്തെത്തിയ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എ. മുജീബ്റഹ്മാൻ, ജോയൻറ് സെക്രട്ടറിമാരായ ഷിഹാബ് ചേലക്കുളം, പി.എം. ബഷീർ, ട്രഷറർ ഫൈസൽ മാടവന എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലുള്ളവരെ സന്ദർശിച്ച് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പൊലീസ് നടപടിക്കെതിരെ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവയിൽ പ്രതിഷേധ പ്രകടനം നടത്തി. മാർക്കറ്റ് ജങ്ഷനിൽനിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി റെയിൽവേ സ്റ്റേഷൻ മൈതാനിയിൽ സമാപിച്ചു. ജില്ല പ്രസിഡൻറ് വി.എം. അലിയാർ, സെക്രട്ടറി ജമാൽ കുഞ്ഞുണ്ണിക്കര, വൈസ് പ്രസിഡൻറ് വിശ്വനാഥൻ വൈപ്പിൻ, വിമൻസ് ഇന്ത്യ മൂവ്മെൻറ് സംസ്ഥാന വൈസ് പ്രസിഡൻറ് പദ്മിനി ഡി. നെട്ടൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.