കൊച്ചി: ചിത്രകാരൻ അശാന്തെൻറ മൃതദേഹത്തെ അപമാനിച്ചതിൽ പ്രതിഷേധിച്ച് കലാകാരന്മാർ ദർബാർ ഹാളിന് മുന്നിൽ ശവമായി കിടന്ന് പ്രതിഷേധിച്ചു. ഇതിന് മുന്നോടിയായി നടത്തിയ പ്രതിഷേധ കലാജാഥ ഹൈകോടതി ജങ്ഷനിൽനിന്ന് ആരംഭിച്ചു. നൂറോളം കലാകാരന്മാർ പങ്കെടുത്തു. ദർബാർ വളപ്പിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ലളിതകല അക്കാദമി മുൻ ചെയർമാൻ ടി.എ. സത്യപാൽ, പ്രമോദ് ഗോപാലകൃഷ്ണൻ, സുനിൽ വല്ലാർപ്പാടം, ആർട്ടിസ്റ്റ് നന്ദൻ, സജിത് പുതുക്കലവട്ടം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.