​െടയ്​ലേഴ്‌സ് അസോ. ബ്ലോക്ക് സമ്മേളനം

വൈപ്പിന്‍: ജില്ല ടെയ്ലേഴ്‌സ് അസോസിയേഷന്‍ വൈപ്പിന്‍ ബ്ലോക്ക് സമ്മേളനം ജില്ല ജനറല്‍ സെക്രട്ടറി ഇ.പി. ലതിക ഉദ്ഘാടനം ചെയ്തു. ജോസി പെരേര അധ്യക്ഷത വഹിച്ചു. ടി.കെ. ദേവസി, ഡൊണാള്‍ഡ് റോഡ്രിഗ്സ്, ആര്‍. തിലകം, പി.എ. ദിലീപ്, കെ.ബി. സാജു, എം.എ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. റെസിഡൻറ്സ് അസോസിയേഷന്‍ വാര്‍ഷികം വൈപ്പിന്‍: നായരമ്പലം മാനാട്ടുപറമ്പ് ഈസ്റ്റ് െറസിഡൻറ്സ് അസോസിയേഷന്‍ വാര്‍ഷികം നായരമ്പലം പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ഷിബു ഉദ്ഘാടനം ചെയ്തു. അംബ്രോസ് പാടത്തുപറമ്പില്‍ അധ്യക്ഷത വഹിച്ചു. സിപ്പി പള്ളിപ്പുറം, എക്‌സൈസ് എ.എസ്.ഐ ഉസ്മാന്‍, വി.പി. സാബു, ജെസി ഷിജു, അനില്‍ പ്ലാവിയന്‍സ്, ജോസഫ് സോസ, ജോഷി ഓളിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. മദ്യശാല വിരുദ്ധ സമരപ്പന്തൽ എം.എല്‍.എ സന്ദർശിച്ചു വൈപ്പിന്‍: ചെറായി രക്തേശ്വരി ബീച്ചില്‍ അംബേദ്കര്‍ പാര്‍ക്കിന് സമീപം കണ്‍സ്യൂമര്‍ ഫെഡി​െൻറ മദ്യവില്‍പന ശാല സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് സമരത്തിലുള്ള പ്രദേശവാസികളുടെ സമരപ്പന്തൽ എസ്. ശര്‍മ എം.എല്‍.എ സന്ദർശിച്ചു. വിഷയം വകുപ്പു മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.