കൊച്ചി: പ്രളയദുരിതത്തിൽ കഷ്ടത അനുഭവിക്കുന്ന . കനിവിെൻറ കൈത്താങ്ങ് എന്ന പേരിലാണ് പ്രത്യേക പുനരധിവാസ പദ്ധതി നടപ്പാക്കുന്നത്. പ്രളയത്തിൽ നഷ്ടപ്പെട്ടതും ഉപയോഗശൂന്യവുമായ വീൽചെയർ, കൃത്രിമകാലുകൾ, ശ്രവണോപകരണങ്ങൾ, സെറിബ്രൽ പാൾസി അവസ്ഥയിലുള്ളവർക്ക് സി.പി ചെയറുകൾ, വാക്കറുകൾ, ശരീരം തളർന്ന് പൂർണമായും കിടപ്പിലായവർക്ക് ബെഡുകൾ എന്നിവ നൽകാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കാണ് മുൻഗണന. സെപ്റ്റംബർ ആദ്യ ആഴ്ചമുതൽ അപേക്ഷകരിൽ മുൻഗണനക്രമത്തിൽ ഉപഭോക്താക്കളെ കണ്ടെത്തി സഹായം നൽകിത്തുടങ്ങുമെന്ന് റോട്ടറി കൊച്ചിൻ കോസ്മോസ് സാമൂഹിക സേവന വിഭാഗം ചെയർമാൻ ശ്രീജിത്ത് പണിക്കർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ എട്ടിന് ഫൈൻ ആർട്സ് ഹാളിൽ ഷഹബാസ് അമൻ പാടും. കൊച്ചിക്കായി സംഗീതപരിപാടിയുടെ വരുമാനവും സുമനസ്സുകളായ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവ ഏകോപിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സഹായം ആവശ്യമുള്ളവർ ബന്ധപ്പെടണം. ഫോൺ: 9207211855, 9207211955. വൈസ് പ്രസിഡൻറ് മുഹമ്മദ് റാഫി, ട്രഷറർ സാബു സഹദേവൻ, റോട്ടറി ഫൗണ്ടേഷൻ ചെയർ എം.എസ്. അശോകൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.