കൊച്ചി: പ്രളയബാധിതർക്കായി ജില്ല ലീഗൽ സർവിസസ് അതോറിറ്റി ഹെൽപ് ഡെസ്ക് ആരംഭിക്കുന്നു. നാഷനൽ ലീഗൽ സർവിസ് അതോറിറ്റിയുടെ പ്രകൃതി ദുരന്തത്തിൽപ്പെട്ടവർക്കുള്ള 2010 ലെ സ്‌കീം പ്രകാരമാണ് അദാലത്തു നടത്തുന്നത്. രേഖകൾ നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌താൽ അവ പുനർനിർമിക്കുന്നതിന് അതോറിറ്റി സഹായിക്കും. അടിയന്തരമായി സഹായം ലഭ്യമാക്കേണ്ടതിനും പ്രളയത്തെ തുടർന്നുണ്ടായ വിവിധ നഷ്ട പരിഹാരങ്ങൾ ലഭ്യമാക്കുന്നതിനും ഹെൽപ് ഡെസ്ക് വഴി പരിഹാരം കാണാനാകും. ആദ്യപടി എന്ന നിലയിൽ അതോറിറ്റിയുടെ കലൂരിലെ ഓഫിസിൽ ഹെൽപ് ഡെസ്ക് ശനിയാഴ്ച ആരംഭിക്കും. അപേക്ഷ തയാറാക്കാൻ അതോറിറ്റിയുടെ പാരാ ലീഗൽ വളൻറിയർമാർ സഹായിക്കും. പ്രളയ ദുരിതാശ്വാസവുമായി ബന്ധപ്പെട്ടവർക്ക് സൗജന്യ നിയമ സഹായവും നൽകും. അർഹതയുള്ളവർ ശനിയാഴ്ച രാവിലെ ഒൻപതിന് എത്തണമെന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി ചെയർമാൻ സബ്ജഡ്ജ് എം.എം. ബഷീർ അറിയിച്ചു. താലൂക്ക് ആസ്ഥാനങ്ങളിലെ കോടതികളോട് ചേർന്നും ഹെൽപ് ഡെസ്കുകൾ തുറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.