ആലപ്പുഴ: ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്കൂളുകള്‍ക്കും ഗോഡൗണ്‍ സജ്ജീകരിച്ചിട്ടുള്ള സ്കൂളുകൾക്കും വെള്ളിയാഴ്ച ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു. കൂടാതെ അധ്യയനം പ്രായോഗികമല്ലാത്ത മറ്റെല്ലാ സ്കൂളുകള്‍ക്കും അവധി നൽകാൻ വിദ്യാഭ്യാസ ഉപഡയറക്ടറെ ചുമതലപ്പെടുത്തിയതായും കലക്ടര്‍ അറിയിച്ചു. പ്രത്യേക അദാലത്ത് നടത്തും ആലപ്പുഴ: ദുരിത ബാധിതരുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കാൻ പ്രത്യേക അദാലത്ത് നടത്തുമെന്ന് ജില്ല ജഡ്ജി സോഫി തോമസ് അറിയിച്ചു. ന്യായാധിപരും അഭിഭാഷകരും ജില്ല നിയമ സഹായ കേന്ദ്രവും അഭിഭാഷക ക്ലർക്കുമാരും കോടതി ജീവനക്കാരും പ്രളയബാധിതരെ സഹായിക്കാൻ രംഗത്തുണ്ട്. ന്യായാധിപരുടെയും അഭിഭാഷകരുടെയും സംഘം ക്യാമ്പുകൾ സന്ദർശിച്ചു. കുട്ടികൾക്കും സ്ത്രീകൾക്കുമായി പ്രത്യേക കൺസലിങ്ങ് നടത്തി. രാമങ്കരി കോടതിയുടെ കെട്ടിടം അപകട നിലയിലാണെന്നും സോഫി തോമസ് പറഞ്ഞു. അഡീഷനൽ ജില്ല ജഡ്ജി നിക്സൺ എം. ജോസഫും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.