തീരദേശ വീടുകൾ വെള്ളത്തിൽ

അരൂർ: അരൂർ മേഖലയിൽ പുതിയ ദുരിതം. കായൽ വേലിയേറ്റത്തിൽ നൂറുകണക്കിന് . കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങി. കായൽ നിരപ്പ് ഉയരുന്നത് കുറച്ചുദിവസമായി അരൂർ മേഖലയിൽ ശ്രദ്ധയിൽപെട്ടിരുന്നു. ശനിയാഴ്ച രാവിലെ വട്ടക്കേരി, കോട്ടപ്പുറം, കളത്തിൽ, കെൽട്രോൺ എന്നീ തീരമേഖലകളിലെ നിരവധി വീടുകളിലേക്ക് കായൽ വെള്ളം കയറിയത് ആശങ്ക പരത്തി. ചന്തിരൂർ അൽ അമീൻ പബ്ലിക് സ്കൂൾ, അരൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ ക്യാമ്പുകൾ തുടങ്ങി.അത്യാവശ്യസാധനങ്ങൾ ക്യാമ്പുകളിൽ എത്തിക്കുന്നതിന് സന്നദ്ധപ്രവർത്തകർ ഏറെ ക്ലേശിക്കുകയാണ്. വലിയ വിലക്കയറ്റവും നിത്യോപയോഗ സാധനങ്ങളുടെ ക്ഷാമവുമാണ് കാരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.