കുട്ടനാട്ടിലും ചെങ്ങന്നൂരിലും സൈന്യത്തെ വിന്യസിക്കണം -എം.പി

ആലപ്പുഴ: കുട്ടനാട്ടിലും ചെങ്ങന്നൂരിലും ഉടൻ സൈന്യത്തെ വിന്യസിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമന് അയച്ച ഇ-മെയിൽ സന്ദേശത്തിൽ ആവശ്യപ്പെട്ടു. നേവിയുടെ ഹെലികോപ്ടറുകൾ ഉപയോഗിച്ച് അതിഗുരുതരാവസ്ഥയിൽ കഴിയുന്ന ആളുകളെ രക്ഷപ്പെടുത്താൻ നടപടി സ്വീകരിക്കണം. ഹെലികോപ്ടർ വഴി ഭക്ഷണപ്പൊതികൾ നൽകാൻ നടപടിയുണ്ടാകണം. നേവിയുടെ കൈവശം ആവശ്യമായ ഹെലികോപ്ടറുകൾ ഇല്ലെങ്കിൽ വാടകക്കെടുത്ത് രക്ഷാപ്രവർത്തനത്തിന് വിനിയോഗിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.