ഹൗസ്​ ബോട്ട്​ ഉടമകൾ നാടിന് അപമാനം -മന്ത്രി ജി.സുധാകരൻ

ആലപ്പുഴ: സർക്കാറി​െൻറ എല്ലാ സൗകര്യങ്ങളും ലഭിക്കുന്ന ഹൗസ് ബോട്ട് ഉടമകൾ ആലപ്പുഴയുടെ അഭിമാനമായി ജനങ്ങളെ ഒഴിപ്പിക്കാൻ സഹായിക്കാതിരിക്കുക വഴി നാടിന് അപമാനമായെന്ന് മന്ത്രി ജി. സുധാകരൻ. ബോട്ടു ജീവനക്കാരുടെ തൊഴിലാളി യൂനിയനുകൾ സർക്കാറുമായി സഹകരിച്ച് ബോട്ടുകൾ ഓടിക്കാൻ തയാറാകണമെന്ന് മന്ത്രി ജി. സുധാകരൻ അഭ്യർഥിച്ചു. കുട്ടനാട്ടിൽ രക്ഷാപ്രവർത്തനത്തിന് ബോട്ട് ലഭിക്കുന്നില്ലെന്ന പരാതിയെത്തുടർന്ന് പൊതുമരാമത്ത് മന്ത്രിയുടെ നിർദേശത്തി​െൻറ ഭാഗമായി ശനിയാഴ്ച ഉച്ചയോടെ ലേക്ക് ലഗൂൺസ് ഉടമ സക്കറിയയെ അറസ്റ്റുചെയ്തു. ഇയാളുടെ ഉടമസ്ഥതയിലെ ചില ബോട്ടുകളും പിടിച്ചെടുത്തു. ദുരന്ത നിവാരണ നിയമപ്രകാരം 33 ബോട്ടുകളും ജില്ല കലക്ടർ രാവിലെ പിടിച്ചെടുത്തിരുന്നു. 1200 ഓളം ഹൗസ് ബോട്ടുകളുള്ള ജില്ലയിൽ ഏഴെണ്ണം മാത്രമാണ് ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് നൽകിയത്. കുട്ടനാട് താലൂക്കിൽനിന്ന് മാത്രമായി ഒന്നര ലക്ഷം പേരെയാണ് രക്ഷിച്ചത്. ജലഗതാഗത വകുപ്പി​െൻറ യന്ത്ര ബോട്ടുകൾ യാത്ര നിർത്തിവെച്ച് ഇതിനുവേണ്ടി സജ്ജീകരിച്ചു. ചില മോട്ടോർ ബോട്ടുകളും ഇതിനായി സർക്കാറിനെ സഹായിച്ചിട്ടുണ്ട്. എന്നാൽ, രണ്ട് ദിവസമായി പല തവണ ആവശ്യപ്പെട്ടിട്ടും ഒരാൾ പോലും സർക്കാറിനെ സഹായിക്കാൻ തയാറായിട്ടില്ല. പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ, ജില്ല കലക്ടർ സുഹാസ്, ഏകോപന ചുമതലയുള്ള മുൻ കലക്ടർ പത്്മകുമാർ, പോർട്ട് ഓഫിസർ എന്നിവർ അടിയന്തര യോഗം ചേർന്ന് സർക്കാറുമായി സഹകരിക്കാത്ത ബോട്ടുടമസ്ഥർക്കെതിരെ കേസ് എടുക്കാൻ തീരുമാനിച്ചു. സഹകരിക്കാത്ത ഹൗസ് ബോട്ടുകൾ സർക്കാർ ജലാശയങ്ങളിൽനിന്ന് അടിയന്തരമായി ഒഴിഞ്ഞു പോകാനും നിർദേശം നൽകി. ഹൗസ് ബോട്ട് ൈഡ്രവർമാരുടെ ലൈസൻസുകൾ റദ്ദാക്കും. ദുരന്ത നിവാരണ വകുപ്പിൽ ഉൾപ്പെടുത്തി കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.