ക്യാമ്പുകളിലേക്ക്​ സാധനങ്ങളുടെ ഒഴുക്ക്​; ചില അവശ്യ ഇനങ്ങൾക്ക്​ ക്ഷാമം

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഭക്ഷണവും വസ്ത്രങ്ങളും കൂട്ടമായി എത്തുേമ്പാഴും ചില അവശ്യ സാധനങ്ങൾക്ക് ക്ഷാമം. പലയിടങ്ങളിലും ഇത്തരം അവശ്യവസ്തുക്കൾക്ക് വേണ്ടി പ്രത്യേകം അഭ്യർഥന നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര എത്തുന്നില്ല. പാദരക്ഷകൾ, പുതപ്പുകൾ, കുട്ടികൾക്കുള്ള സ്വെറ്ററുകൾ, പേപ്പർ പ്ലേറ്റുകൾ, എണ്ണ, ഡെറ്റോൾ, അടിവസ്ത്രങ്ങൾ, ബക്കറ്റ്, കപ്പ്, ടൂത്ത്ബ്രഷ്, ഹെയർപിൻ, ബെഡ്ഷീറ്റ് തുടങ്ങിയവയാണ് ക്യാമ്പുകളിൽനിന്ന് പ്രേത്യകം ആവശ്യപ്പെടുന്നത്. പെൺകുട്ടികൾക്ക് വേണ്ട സ്കെർട്ടുകളും കുട്ടികൾക്കും മുതിർന്നവർക്കും ധരിക്കാൻ ബനിയനുകളും കൂടുതലായി വേണ്ടതുണ്ട്. വേവിച്ച ഭക്ഷണ സാധനങ്ങൾ ആവശ്യത്തിലേറെ എത്തുന്നത് ക്യാമ്പ് കൈകാര്യം ചെയ്യുന്നവരെ അലട്ടുന്നുണ്ട്. ആവശ്യം കഴിഞ്ഞുള്ളവ മറ്റിടങ്ങളിലേക്ക് എത്തിക്കാൻ സാധിക്കുന്നുമില്ല. വേവിച്ച ഭക്ഷണത്തിന് പകരം അരി, പയർ, പരിപ്പ്, റവ, പാചക എണ്ണ, കടല, ജാം, മുളകുപൊടി, മല്ലിപ്പൊടി എന്നീ സാധനങ്ങളാണ് ക്യാമ്പുകളിലേക്ക് കൂടുതൽ ആവശ്യം. ചുമക്കുള്ള സിറപ്പുകളും ചില ക്യാമ്പുകളിൽനിന്ന് ആവശ്യപ്പെടുന്നുണ്ട്. കുടിവെള്ളവും യഥേഷ്ടം വേണ്ടതുണ്ടെന്നാണ് ക്യാമ്പുകളിൽനിന്ന് അറിയിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.