​െഎ.എസ്​.എം വെളിച്ചം സംസ്​ഥാന സംഗമം

ആലുവ: സമകാലിക വെല്ലുവിളികൾക്ക് ഖുർആൻ നൽകുന്ന പരിഹാരം പ്രയോഗവത്കരിക്കലാണ് സമൂഹം ചെയ്യേണ്ട പ്രധാന ദൗത്യമെന്ന് െഎ.എസ്.എം സംസ്ഥാന സമിതി ആലുവ മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച 'വെളിച്ചം' ഖുർആൻ അന്താരാഷ്ട്ര പഠന പദ്ധതി സംസ്ഥാന സംഗമം അഭിപ്രായപ്പെട്ടു. ഖുർആനിക ദർശനങ്ങൾ പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് ഏറെ മുതൽക്കൂട്ടാണെന്നും സംഗമം അഭിപ്രായപ്പെട്ടു. സംസ്ഥാന സംഗമം ജസ്റ്റിസ് െകമാൽപാഷ ഉദ്ഘാടനം ചെയ്തു. കെ.എ. സുബൈർ അധ്യക്ഷത വഹിച്ചു. സി.എം. മൗലവി ആലുവ, എം.കെ. ശാക്കിർ, കെ.കെ. ഹുസൈൻ സ്വലാഹി, സജ്ജാദ് ഫാറൂഖി, കെ.എ. അയ്യൂബ്, ഫഹീം കൊച്ചി, ഷിയാസ് സലഫി എന്നിവർ സംസാരിച്ചു. പദ്ധതി ഏഴാംഘട്ട ലോഞ്ചിങ് എം.എം. ബഷീർ മദനി നിർവഹിച്ചു. ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ കോപ്പി ഏറ്റുവാങ്ങി. വനിത സമ്മേളനം എം.ജി.എം സംസ്ഥാന സെക്രട്ടറി സൽമ അൻവാരിയ്യ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡൻറ് സി.പി. ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു. എം.എം. അഹ്മദ്കുട്ടി മദനി സമാപന പ്രസംഗം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.