രേഖകളില്ലാത്ത ഇതര സംസ്ഥാനക്കാരെ താമസിപ്പിക്കരുതെന്ന ആവശ്യം ശക്തം

കിഴക്കമ്പലം: പെരുമ്പാവൂരിൽ നിയമവിദ്യർഥിയുടെ കൊലപാതകത്തിന് പിന്നാലെ മലയിടംതുരുത്ത് എടത്തിക്കാട് നിമിഷയുടെ കൊലപാതകംകൂടി നടന്നതോടെ നാട്ടുകാർ കൂടുതൽ പ്രതിരോധത്തിലേക്ക്. രേഖകളില്ലാത്ത ഇതര സംസ്ഥാനക്കാരെ ജോലിക്കെടുക്കുകയോ താമസിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. യാതൊരു രേഖയുമില്ലാതെ നൂറുകണക്കിന് ഇതര സംസ്ഥാനക്കാരാണ് പല പ്രദേശങ്ങളിലും താമസിക്കുന്നത്. എടത്തല, കീഴ്മാട്, കിഴക്കമ്പലം, വാഴക്കുളം, കുന്നത്തുനാട്, അമ്പലമേട് മേഖലയിൽ നിരവധി ഇതര സംസ്ഥാനക്കാരാണ് താമസിക്കുന്നത്. പല സ്ഥാപനങ്ങളിലും അവിടെ ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരുടെ രേഖകളൊന്നുംതന്നെ വാങ്ങാറില്ല. നിമിഷയുടെ കൊലപാതകിയുടെ രേഖകളൊന്നും ജോലി ചെയ്ത കമ്പനിയിൽനിന്ന് ലഭിച്ചില്ലന്ന് ആരോപണമുണ്ട്. ഒരു മാസം മുമ്പ് ചെമ്പറക്കിയിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കെട്ടിട ഉടമയുടെ കൈയിൽനിന്ന് പ്രതിയുടെ രേഖയും ലഭിച്ചിരുന്നില്ല. സി.സി ടി.വി ദ്യശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്ന് പ്രതികളെ പിടികൂടിയത്. വീണ്ടും കൊലപാതകങ്ങളും അക്രമങ്ങളും വർധിക്കുമ്പോഴും വാടകക്ക് രേഖകളില്ലാതെ താമസിപ്പിക്കുന്ന ഉടമകൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അഞ്ചുവർഷത്തിനുള്ളിൽ 1770നു മുകളിൽ കേസുകളുണ്ടെന്നാണ് പോലിസ് നിഗമനം. ഇതിൽ കൊലപാതകം, ലഹരിമരുന്ന് കടത്ത്, കവർച്ച തുടങ്ങി കള്ളനോട്ട് വിതരണത്തിൽ വരെ പ്രതികളാണെന്നും പോലീസ് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.