പിറവം: ഡി.വൈ.എഫ്.ഐ കൂത്താട്ടുകുളം ബ്ലോക്ക് കമ്മിറ്റി ആഗസ്്റ്റ് 15ന് ഇലഞ്ഞിയിൽ നടത്തുന്ന സ്വതന്ത്ര സംഗമത്തിെൻറ പ്രചാരണാർഥം സംഘടിപ്പിക്കുന്ന മേഖല പ്രചാരണ കാൽനട ജാഥക്ക് തുടക്കമായി. പിറവം മേഖല കമ്മിറ്റി സംഘടിപ്പിച്ച ജാഥ മാമലക്കവലയിൽ സി.പി.എം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് ജാഥ ക്യാപ്റ്റൻ നിധിൻ രാജിന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് ജിനു ബാബു അധ്യക്ഷത വഹിച്ചു. സി.പി.എം ലോക്കൽ സെക്രട്ടറി കെ.ആർ. നാരായണൻ നമ്പൂതിരി സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ പി.കെ. രാകേഷ്, ബേസിൽ സണ്ണി, ആൽബിൻ ആൻദ്രൂസ് എന്നിവർ സംസാരിച്ചു.വൈകീട്ട് പാലച്ചുവട്ടിൽ ചേർന്ന സമാപന സമ്മേളനം ബ്ലോക്ക് സെക്രട്ടറി കേതു സോമൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.