മട്ടാഞ്ചേരി: ലക്ഷദ്വീപിൽനിന്നും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് ലക്ഷദ്വീപ് മുസ്ലിം അസോഷിയേഷൻ സ്വീകരണം നൽകി. ദഅ്വ മസ്ജിദ് ഖതീബ് ബഷീർ മുഹ്യിദ്ദീൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജമാത്തെ ഇസ്ലാമി ലക്ഷദ്വീപ് പ്രതിനിധി ഹബീബ് മഷ്ഹൂദ്, മുസ്ലിം അസോസിയേഷൻ ഭാരവാഹി അബ്ദുൽശുക്കൂർ, ഷാലിമാർ മസ്ജിദ് ഖതീബ്, അഡ്വ. മുത്തുക്കോയ, ഡോ. സുബൈദ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി ലക്ഷദ്വീപ് ഏരിയ പ്രസിഡൻറ് അബ്ദുൽഗഫൂർ ഖിറാഅത്ത് നടത്തി. Caption:er11 Sweekaranam.jpg ലക്ഷദ്വീപിൽ നിന്നും ഹജ്ജിന് പോകുന്ന ഹാജിമാർക്ക് നൽകിയ സ്വീകരണ ചടങ്ങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.