കോലഞ്ചേരി: യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക ബാവയടക്കം ഏഴുപേർക്കെതിരെ കോടതി നിർദേശപ്രകാരം ജാമ്യമില്ല വകുപ്പനുസരിച്ച് കേസ്. കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവ, സഭ മുൻ ട്രസ്റ്റി തമ്പു ജോർജ് തുകലൻ, കാതോലിക്ക ബാവയുടെ സെക്രട്ടറി ഫാ. ഷാനു പൗലോസ്, ഫാ. ജിബി ഇച്ചിക്കോട്ടിൽ, ഡീക്കൻ പ്രിൻസ്, തമ്പു ജോർജിെൻറ ഡ്രൈവർ സത്യൻ, ബെന്നി എന്നിവർക്കെതിരെയാണ് തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരം ഉദയംപേരൂർ പോലീസ് കേസെടുത്തത്. സഭയുടെ മുൻ ഇടുക്കി ഭദ്രാസനാധിപനായിരുന്ന കുര്യാക്കോസ് മാർക്ലീമിസ് മെത്രാപ്പോലീത്തയെ വീടാക്രമിച്ച് ദേഹോപദ്രവം ഏൽപിച്ച് തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് കോടതി നടപടി. 2012 ജനുവരി 23നാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.