ഫ്രറ്റേണിറ്റി ഏരിയ കൺവെൻഷൻ

മൂവാറ്റുപുഴ: കലാലയങ്ങളെ കലാപകേന്ദ്രങ്ങളാക്കാതെ സാഹോദര്യത്തി​െൻറ വിളനിലമാക്കാൻ ശ്രമിക്കണമെന്ന് ഫ്രറ്റേണിറ്റി സംസ്ഥാന സമിതി അംഗം അമീൻ റിയാസ്. ഫ്രറ്റേണിറ്റി മൂവാറ്റുപുഴ ഏരിയ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അക്രമങ്ങളെയും അസഹിഷ്ണുതയെയും അതിജീവിച്ച് കാമ്പസുകളിൽ ജനാധിപത്യം പുലരണം. മൂല്യബോധമുള്ള വിദ്യാർഥി സമൂഹത്തിനേ രാഷ്ട്രപുനർനിർമാണത്തിന് കഴിയൂവെന്നും അമീൻ റിയാസ് പറഞ്ഞു. ജില്ല സെക്രട്ടറി യാസിർ പള്ളിക്കര അധ്യക്ഷത വഹിച്ചു. വെൽഫയർ പാർട്ടി ജില്ല സമിതി അംഗം നസീർ അലിയാർ, മണ്ഡലം പ്രസിഡൻറ് എം.എ. യൂനുസ്, ഫസലുദ്ദീൻ ബഷീർ, ഇ.കെ. നജീബ് തുടങ്ങിയവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവാറ്റുപുഴ ഏരിയ കൺവീനറായി സൈഫ് ബിൻ അസ്ലമിനെയും അസി. കൺവീനർമാരായി അമൻ റാസിഖ്, ഇബ്രാഹിം നബീൽ എന്നിവരെയും യോഗം തെരഞ്ഞെടുത്തു. ശാലിനി ജോസിന് അംഗത്വം നൽകി രഹനാസ് കാമ്പയിൻ ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.