പിറവം: എടക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽപെടുത്തി നിർമിച്ച വയോജന വ്യായാമകേന്ദ്രം അനൂപ് ജേക്കബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജെസി പീറ്റർ അധ്യക്ഷത വഹിച്ചു. വയോജന കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് പ്രവർത്തനഫണ്ട് വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം എ.പി. സുഭാഷ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ആശ അച്യുതൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.സി. സജികുമാർ, സ്ഥിരം സമിതി അംഗങ്ങളായ ജൂലിയ ജയിംസ്, ജയിൻ കെ. പുന്നൂസ്, മെംബർമാരായ കെ.ആർ. ജയകുമാർ, ഷീന ഷാജി, സി.എ. ബാലു, കെ.പി. അംബിക, ലിസി സണ്ണി, ഒ.ആർ. ഹരിക്കുട്ടൻ, കൗസല്യ കൃഷ്ണൻ, സി.ഡി.എസ് ചെയർപേഴ്സൻ ഓമന ബാലകൃഷ്ണൻ, വയോജന അയൽക്കൂട്ടം പ്രസിഡൻറ് കെ.ആർ. ഭാസ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.