ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

പിറവം: നടക്കാവ് ഹൈവേയിൽ ആരക്കുന്നം എ.പി. വർക്കി ആശുപത്രിക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ലോ ഫ്ലോർ . കാർ ഒടിച്ച എടക്കാട്ടുവയൽ മാങ്കുഴിയിൽ തോമസ് ആൻറണി (19), സുഹൃത്ത് ആഷ്വിൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. തോമസ് ആൻറണിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ആഷ്വിനെ ആരക്കുന്നം എ.പി. വർക്കി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂവരും കളമശ്ശേരി രാജഗിരി കോളജ് വിദ്യാർഥികളാണ്. വൈകീട്ട് അഞ്ചിനായിരുന്നു അപകടം. എറണാകുളത്തുനിന്ന് പിറവത്തേക്ക് പോവുകയായിരുന്ന ബസിലേക്ക് എതിർദിശയിൽനിന്ന് വന്ന കാർ ഇടിക്കുകയായിരുെന്നന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അമിതവേഗത്തിൽ എത്തിയ കാർ ബസിൽ ഇടിച്ചുകറങ്ങി റോഡരികിലേക്ക് മറിഞ്ഞു. വാഹനത്തിനുള്ളിൽ കുരുങ്ങിയ മൂവെരയും മുളന്തുരുത്തി പൊലീസും മുളന്തുരുത്തി, പിറവം യുനിറ്റുകളിൽനിന്ന് എത്തിയ അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തത്. അഗ്നിശമന സേന പിറവം യൂനിറ്റിലെ ലീഡിങ് ഫയർമാൻ ..........................കണ്ണക്കൻ, മുളന്തുരുത്തി യൂനിറ്റിലെ ലീഡിങ് ഫയർമാൻ എ.കെ. പ്രഭുൽ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ബസിലെ ഒരുയാത്രക്കാരിക്ക് നിസ്സാര പരിക്കേറ്റു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.