കളഞ്ഞുകിട്ടിയ പണത്തിന്​ രണ്ട്​ അവകാശി; പൊലീസിന്​ തലവേദന

ചെങ്ങന്നൂർ: ഓട്ടോ ഡ്രൈവർക്ക് കളഞ്ഞുകിട്ടിയ പണത്തിന് രണ്ട് അവകാശികൾ എത്തിയത് പൊലീസിനെ കുഴപ്പിച്ചു. തലയാർ ആറാട്ടുകടവിൽ കെ.വി. രാധാകൃഷ്ണൻ നായർക്കാണ് െചങ്ങന്നൂരിലേക്ക് ഓട്ടംപോയി മടങ്ങുന്നതിനിെട കഴിഞ്ഞയാഴ്ച പ്രാവിൻകൂടിന് സമീപത്തുനിന്ന് 27,500 രൂപ കിട്ടിയത്. ചായ കുടിക്കാൻ ഒാട്ടോ നിർത്തി ഇറങ്ങിയപ്പോഴാണ് നോട്ടുകെട്ട് ശ്രദ്ധയിൽപെട്ടത്. ഇത് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചു. തിരുവൻവണ്ടൂർ സ്വദേശിയായ കച്ചവടക്കാരൻ ബിനു എബ്രഹാമിേൻറതാണ് (45) നഷ്ടപ്പെട്ട പണം എന്ന് മനസ്സിലായി. ബാങ്കിൽനിന്ന് പണം എടുത്ത് സ്കൂട്ടറിൽ വീട്ടിലേക്ക് പോകവെ വില്ലേജ് ഓഫിസിൽ കയറിയതിനിെടയാണ് കളഞ്ഞുപോയത്. ഇതിനിെട, പണത്തിന് മറ്റൊരാൾ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ പൊലീസിനെ സമീപിച്ചു. ഇക്കാരണത്താൽ പണം മടക്കിക്കൊടുക്കുന്നത് വൈകി. ബിനു എബ്രഹാംതന്നെയാണ് യഥാർഥ ഉടമയെന്ന് തിരിച്ചറിഞ്ഞ പൊലീസ് ശനിയാഴ്ച വൈകീട്ട് ഓട്ടോ ഡ്രൈവറെക്കൊണ്ടുതന്നെ പണം കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.