പിറവം: ബി.എം ബി.സി നിലവാരത്തിൽ പണിത പാണ്ട്യൻപാറ മണീട് റോഡ് ഭാരവാഹനങ്ങൾ കയറി തകരുന്നതായി ആക്ഷേപം. പിറവം-തൊടുപുഴ റോഡ് ഓണക്കൂർ നിരപ്പിൽ കലുങ്ക് നിർമാണം നടക്കുന്നതിനാൽ ഗതാഗതം ഇതുവഴി തിരിച്ചുവിട്ടതാണ് റോഡ് തകരാൻ കാരണം. പാണ്ട്യൻപാറ കക്കാട് മേഖലയിൽ റോഡിെൻറ വശം ഇടിഞ്ഞുതുടങ്ങി. പാറമടകളിൽനിന്നുള്ള ടോറസ് വാഹനങ്ങൾ ഏറെ പോകുന്നതോടെ കക്കാടുനിന്ന് പാമ്പാക്കുട, തിരുമാറാടി പ്രദേശങ്ങളിലേക്ക് പോകുന്ന ജലവിതരണ പൈപ്പുകൾ പൊട്ടാൻ സാധ്യതയും വർധിച്ചു. ഇക്കാരണത്തൽ ഇതുവഴി നേരേത്ത ഭാരവാഹനങ്ങളുടെ സഞ്ചാരം നിരോധിച്ചിരുന്നു. ടോറസ്പോലുള്ള വാഹനങ്ങൾ ഇതുവഴി കടത്തിവിടരുതെന്നാണ് നാട്ടുകാരുടെ ആവശ്യം. വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നഗരസഭ കൗൺസിലർ കെ.ആർ. ശശി അധികൃതർക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.