കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ ആരംഭിച്ച 62ാം ഡോ. ടോണി ഡാനിയൽ സ്മാരക ജില്ല കായികമേളയുടെ ആദ്യദിനം കോതമംഗലം മാർ അത്തനേഷ്യസ് സ്പോർട്സ് അക്കാദമിയുടെ മുന്നേറ്റം. 30 ഒന്നാം സ്ഥാനവും 15 രണ്ടാം സ്ഥാനവും 15 മൂന്നാം സ്ഥാനവും ഉൾപ്പെടെ 359 പോയൻറ്. കോതമംഗലം സെൻറ് ജോർജ് എച്ച്.എസ്.എസാണ് രണ്ടാം സ്ഥാനത്ത്. ഒമ്പത് ഒന്നാം സ്ഥാനം, നാല് രണ്ടാം സ്ഥാനം, മൂന്ന് മൂന്നാം സ്ഥാനം ഉൾപ്പെടെ 107 പോയൻറ്. കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസ് ആണ് മൂന്നാം സ്ഥാനത്ത്. മൂന്ന് ഒന്നാം സ്ഥാനം, ആറ് രണ്ടാം സ്ഥാനം, മൂന്ന് മൂന്നാം സ്ഥാനം ഉൾപ്പെടെ 98 പോയൻറ്. കോലഞ്ചേരി സെൻറ് പീറ്റേഴ്സ് കോളജ് സ്പോർട്സ് അക്കാദമി (91), എറണാകുളം നവദർശൻ സ്പോർട്സ് അക്കാദമി (79), എറണാകുളം മേഴ്സി കുട്ടൻ അക്കാദമി (77), വാഴക്കുളം കാർമൽ സി.എം.ഐ പബ്ലിക് സ്കൂൾ (75), കാക്കനാട് ഭവൻസ് ആദർശ വിദ്യാലയ (51), തിരുവാങ്കുളം ഭവൻസ് മുൻഷി വിദ്യാശ്രമം (48), ആലുവ സെൻറ് സേവ്യേഴ്സ് വനിത കോളജ് (46) എന്നിവരാണ് പോയൻറ് പട്ടികയിൽ ആദ്യ 10 സ്ഥാനത്തുള്ളത്. 73 ഇനങ്ങളുടെ ഫൈനൽ നടന്ന ആദ്യദിനം ഒമ്പത് മീറ്റ് റെക്കോഡ് പിറന്നു. ഏഴ് ഇനത്തിലും പെൺകുട്ടികളാണ് ചരിത്രം തിരുത്തിയെഴുതിയത്. നിലവിലെ റെക്കോഡുകൾ മറികടന്ന അഞ്ച് പ്രകടനങ്ങൾക്കും മീറ്റ് വേദിയായി. ട്രാക്കിലും ഫീൽഡിലും കോതമംഗലം താരങ്ങൾ തമ്മിലായിരുന്നു മത്സരം. അഞ്ച് റെക്കോഡോടെ എം.എ സ്‌പോര്‍ട്‌സ് അക്കാദമി റെക്കോഡ് വേട്ടയിലും ഒന്നാമതായി. ട്രാക്ക് ഇനങ്ങൾ മഹാരാജാസ് കോളജ് ഗ്രൗണ്ടിലും ത്രോ ഇനങ്ങൾ തേവര എസ്.എച്ച് കോളജിലുമാണ് നടക്കുന്നത്. മത്സരങ്ങൾ ഞായറാഴ്ച അവസാനിക്കും. പുതിയ മീറ്റ് റെക്കോഡുകൾ വി.എസ്. ഭാവിക, നവദർശൻ സ്പോർട്സ് അക്കാദമി (അണ്ടർ 18, 100 മീറ്റർ, 12.60 സെക്കൻഡ് ) എ.എസ്. സാന്ദ്ര, മേഴ്സി കുട്ടൻ അക്കാദമി (അണ്ടർ 18, 400 മീറ്റർ, 56.90 സെക്കൻഡ്) നിമ്മി ബിജു, എം.എ സ്പോർട്സ് അക്കാദമി (ജൂനിയർ പെൺ., 100 മീറ്റർ, 12.50 സെക്കൻഡ്) ലേഖ ഉണ്ണി, എം.എ സ്പോർട്സ് അക്കാദമി (വനിത, 800 മീറ്റർ, 2 മിനിറ്റ് 17.50 സെക്കൻഡ്) കെ. ശ്വേത, എം.എ സ്പോർട്സ് അക്കാദമി (വനിത, 10,000 മീറ്റർ, 41 മിനിറ്റ് 39.50 സെക്കൻഡ്) ലിബിയ ഷാജി, സെൻട്രൽ ടാക്സ് ആൻഡ് സെൽട്രൽ എക്സൈസ് (വനിത, ഹൈജംപ്, 1.75 മീറ്റർ) നെൽസമോൾ പി. സജി, എം.എ സ്പോർട്സ് അക്കാദമി (വനിത, ഷോട്ട്പുട്ട്, 11.80 മീറ്റർ) ജിബിൻ തോമസ്, എം.എ സ്പോർട്സ് അക്കാദമി (അണ്ടർ 18, ജാവലിൻ ത്രോ, 56.78 മീറ്റർ) ടി.വി. അഖിൽ, സെൻറ് ആൽബർട്സ് കോളജ് (ജൂനിയർ ആൺ., ലോങ്ജംപ്, 7.04 മീറ്റർ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.