തൊടുപുഴ: കസവുകടയുടെ 12ാമത്തെ ഷോറൂം തൊടുപുഴയിൽ പ്രവർത്തനം ആരംഭിച്ചു. മൂവാറ്റുപുഴ റോഡിൽ അർച്ചന ആശുപത്രിക്ക് സമീപം സിറ്റി ഗേറ്റ് ബിൽഡിങ്ങിലാണ് കസവുകട. കേന്ദ്രസർക്കാറിെൻറ ഹാൻഡ്ലൂം മാർക്ക് മുദ്രയോടുകൂടിയ കൈത്തറി കോട്ടൻ മുണ്ടുകൾ, മുഹൂർത്ത മുണ്ടുകൾ, സാരികൾ, സെറ്റുമുണ്ടുകൾ, യുവതലമുറക്ക് അനുയോജ്യമായ ഫാഷനബിൾ കസവ് ചുരിദാർ മെറ്റീരിയലുകൾ എന്നിവയുടെ വിപുല ശേഖരവും മുണ്ടിെൻറ കരക്ക് ഇണങ്ങുന്ന ഷർട്ടുകളുടെ ശ്രേണിയും ഒരുക്കിയിട്ടുണ്ട്. ശിവഗിരി മഠാധിപതി സ്വാമി വിശുദ്ധാനന്ദ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ വിൽപന തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൻ മിനി മധു നിർവഹിച്ചു. മാനേജിങ് പാർട്ണർമാരായ സുശീലൻ, നന്ദു, ചന്തു എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.