കളമശ്ശേരി: വെള്ളപ്പൊക്കക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുട്ടനാടിന് സഹായഹസ്തവുമായി ഫ്രറ്റേണിറ്റി മൂവ്മെൻറ് വിദ്യാർഥികളിൽനിന്നും വിഭവ സമാഹരണം നടത്തി. എറണാകുളം മഹാരാജാസ്കോളജ്, കുസാറ്റ്, പെരുമ്പാവൂർ പോളിടെക്നിക്, എടത്തല അൽഅമീൻ കോളജ് തുടങ്ങിയ കാമ്പസുകളിൽ നിന്നാണ് വിഭവങ്ങൾ ശേഖരിച്ചത്. എറണാകുളം, പെരുമ്പാവൂർ മാർക്കറ്റുകളിൽനിന്നും വിഭവ സമാഹരണം നടത്തി. സ്വരൂപിച്ച വിഭവങ്ങൾ കുസാറ്റ് കാമ്പസിൽ നടന്ന ചടങ്ങിൽ ഫ്രറ്റേണിറ്റി കുസാറ്റ് യൂനിറ്റ് പ്രസിഡൻറ് ഫസലു റഹ്മാനിൽനിന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഷെഫ്റിൻ ഏറ്റുവാങ്ങി. ശ്രീകാന്ത്, നൗഫൽ, തൻസീർ, ശാക്കിർ കളമശ്ശേരി, മുനീർ, നസീഫ് എന്നിവർ പങ്കെടുത്തു. ഫ്രറ്റേണിറ്റി ജില്ല സെക്രേട്ടറിയറ്റ് അംഗം ഫരീദ് കോതമംഗലം വിഭവസമാഹരണത്തിന് നേതൃത്വം നൽകി. വിഭവങ്ങളുമായി കുട്ടനാട്ടിലേക്ക് തിരിച്ച വാഹനത്തിെൻറ ഫ്ലാഗ് ഓഫ് കെ.എം. ഷെഫ്റിൻ നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.