ബോണസ് അനുവദിച്ചു

കൊച്ചി: എടയാര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ബോഡി ഗിയറിൽ തൊഴിലാളികളുടെ 2017-18 കാലയളവിലെ ബോണസ് 15 ശതമാനം അനുവദിക്കാൻ ഉത്തരവ്. എറണാകുളം ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രിയല്‍ ലേബര്‍ അസോസിയേഷന്‍ (ഐ.എന്‍.ടി.യു.സി), സോഷ്യല്‍ ഡെമോക്രാറ്റിക് ട്രേഡ് യൂനിയന്‍ (എസ്.ഡി.ടി.യു) എന്നിവര്‍ ജില്ല ലേബര്‍ ഓഫിസര്‍ (ജനറല്‍) എം.വി. ഷീലക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട കക്ഷികളെ ചര്‍ച്ചക്ക് വിളിച്ചിരുന്നു. തൊഴിലുടമയുടെയും തൊഴിലാളി യൂനിയ​െൻറയും വാദം കേട്ടശേഷമാണ് ബോണസ് അനുവദിക്കാന്‍ ഉത്തരവിട്ടത്. യോഗത്തില്‍ തൊഴിലുടമയെ പ്രതിനിധീകരിച്ച് ബേബിദാസ് (എച്ച്.ആര്‍ മാനേജര്‍), പി.ഐ. ജോയി (ഡി.ജി.എം) ലിസി (പ്ലാൻറ് മാനേജര്‍) എന്നിവരും തൊഴിലാളി യൂനിയനുകളെ പ്രതിനിധീകരിച്ച് കെ.കെ. ജിന്നാസ്, ഫസല്‍ റഹ്മാന്‍, അബ്ദുൽസലാം, കെ.എ. അഷറഫ്, ആര്‍. രതീബ്, വാസന്തി, കെ.ടി. ഗീത, കെ.കെ. സിനി, ആര്‍. മിനിമോള്‍, പി.എല്‍. റോസ്മി, എ.ജി. ബിന്ദു, ടി.ആര്‍. രാജി എന്നിവരും പങ്കെടുത്തു. മഹാരാജാസിൽ ബിരുദാനന്തര ബിരുദ പ്രവേശനം കൊച്ചി: മഹാരാജാസ് കോളജിൽ അറബിക്, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, മാത്തമാറ്റിക്‌സ്, സംസ്‌കൃതം, ഫിസിക്‌സ്, മ്യൂസിക്, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ബിരുദാനന്തര ബിരുദ കോഴ്സിൽ എസ്.സി/എസ്.ടി സംവരണ സീറ്റിൽ ഒഴിവുണ്ട്. താൽപര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ആറിന് ഓഫിസില്‍നിന്ന് അപേക്ഷ ഫോറം വാങ്ങി ഉച്ചക്ക് രണ്ടിനു മുമ്പ് പൂരിപ്പിച്ച് നല്‍കണം. നേരത്തേ, ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഓഫിസുമായി ബന്ധപ്പെടുക. എം.ടെക് സ്പോട്ട് അഡ്മിഷൻ ഇന്ന് കൊച്ചി: കൊച്ചി സർവകലാശാലയിൽ എം.ടെക് സോഫ്റ്റ്വെയർ എൻജിനീയറിങ് കോഴ്സിൽ ജനറൽ/എസ്.സി വിഭാഗങ്ങളിൽ ഒഴിവുള്ള ഓരോ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തും. താൽപര്യമുള്ള യോഗ്യരായ വിദ്യാർഥികൾ വെള്ളിയാഴ്ച രാവിലെ 10ന് കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ എത്തണം. പട്ടികജാതി അപേക്ഷകരുടെ അഭാവത്തിൽ ഒ.ഇ.സി വിഭാഗങ്ങളിൽപെട്ടവരെയും പരിഗണിക്കും. ഫോൺ: 0484 2862301/2577126.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.