കുട്ടനാട്: സഹോദരിയുടെ വീട്ടിലേക്ക് പോയ വയോധികനെ കാണാതായി. ഫയർഫോഴ്സ് മാണത്താറ തോട്ടിൽ തിരച്ചിൽ ആരംഭിച്ചു. നീരേറ്റുപുറം ലക്ഷംവീട് കോളനിയിലെ കൃഷ്ണൻകുട്ടിയെയാണ് (70) കാണാതായത്. രണ്ട് ദിവസം മുമ്പ് ഒരുകിലോമീറ്റർ അകലെ താമസിക്കുന്ന സഹോദരി തലവടി മാണത്തറ മൂലേപ്പറമ്പിൽ ശാന്തയുടെ വീട്ടിൽ പോകാനായാണ് ഇറങ്ങിയത്. തോടിെൻറ തീരത്തുള്ള വഴിയിലൂടെയാണ് യാത്ര ചെയ്തത്. കൃഷ്ണൻകുട്ടിക്ക് കാഴ്ചശേഷി കുറവാണ്. ശാന്തയുടെ വീടിന് സമീപത്തെ കുളിക്കടവിൽ ചെരിപ്പിടാത്ത കാൽപാടുകൾ പതിഞ്ഞതാണ് വെള്ളത്തിൽ വീണുപോയതാകാം എന്ന സംശയത്തിൽ തോട്ടിൽ തിരച്ചിൽ ആരംഭിച്ചത്. ഫയർഫോഴ്സിൽ അറിയിച്ചതിനെ തുടർന്ന് ആലപ്പുഴയിൽനിന്ന് ഒരു യൂനിറ്റ് എത്തി തിരച്ചിൽ ആരംഭിച്ചിരുന്നു. വാർഡ് മെംബർ അജിത്ത് കുമാർ പിഷാരത്ത് തോമസ് ചാണ്ടി എം.എൽ.എയുമായി ബന്ധപ്പെട്ടതിനെ തുടർന്ന് സ്പീഡ് ബോട്ടും അവശ്യ സഹായങ്ങളും എത്തിച്ചുനൽകാമെന്ന് എം.എൽ.എ ഏറ്റിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ തിരച്ചിൽ ഊർജിതമാക്കാനാണ് ഫയർഫോഴ്സ് തീരുമാനിച്ചിരിക്കുന്നത്. തീരദേശ ഹർത്താൽ തീരദേശജനത ഏറ്റെടുത്തു -എം. ലിജു ആലപ്പുഴ: ജില്ലയിലെ തീരദേശ പഞ്ചായത്തുകളിൽ യു.ഡി.എഫ് ആഹ്വാനം ചെയ്ത ആറ് മണിക്കൂർ ഹർത്താൽ തീരദേശ ജനത ഏറ്റെടുത്തുവെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു. കടൽഭിത്തി നിർമാണമടക്കമുള്ള ആവശ്യങ്ങൾ അടിയന്തരമായി നടപ്പാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ തുടർപ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുക്കും. കടൽകയറി ജില്ലയുടെ തീരദേശ ജനതയുടെ ജീവിതം ആഴ്ചകളായി ദുരിതപൂർണമാണ്. യു.ഡി.എഫ് സർക്കാറുകൾ മാത്രമാണ് തീരദേശത്തെ ജനതക്ക് വേണ്ടി നിലക്കൊണ്ടിട്ടുള്ളതെന്നും ലിജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.