കായംകുളം: മന്ത്രി കെ. രാജു സഞ്ചരിച്ച കാറിെൻറ പിന്നിൽ ഇടിച്ച സ്വിഫ്റ്റ് കാർ നിർത്താതെ പോയി. കെ.പി റോഡിൽ കറ്റാനം ജങ്ഷന് സമീപം വ്യാഴാഴ്ച വൈകീട്ട് അേഞ്ചാടെയാണ് സംഭവം. അഞ്ചലിലെ വീട്ടിൽനിന്ന് മന്ത്രി എറണാകുളത്തേക്ക് പോവുകയായിരുന്നു. ഇടിച്ച കാർ നിർത്താതെ മാവേലിക്കര റോഡിലൂടെ പോയി. മന്ത്രിയുടെ വാഹനത്തിന് പൊലീസ് അകമ്പടി ഉണ്ടായിരുന്നില്ല. നൂറനാട് പൊലീസിനെ ഇതിന് ചുമതലപ്പെടുത്തിയിരുെന്നങ്കിലും മന്ത്രി തിരികെ അയക്കുകയായിരുന്നു. വാഹനം നിർത്തി വിവരം വള്ളികുന്നം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തുന്നതുവരെ സമീപത്തെ വീട്ടിൽ കാത്തിരിക്കാനും മന്ത്രി തയാറായി. കാർ കോങ്ങാട് സ്വദേശിയായ സ്വകാര്യ കോളജ് അധ്യാപകേൻറതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.