ചാരുംമൂട് (ആലപ്പുഴ): നൂറനാട് ഉളവുക്കാട്ട് വാടകവീട്ടിൽ തമ്പടിച്ച സംഘം തമ്മിലടിച്ച് ഒരാൾ മരിച്ചു. സംഘത്തിലെ മൂന്നുപേരെയും വാറ്റുചാരായവും ബൈക്കുകളും മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. സ്വകാര്യബസ് ഡ്രൈവർ വള്ളികുന്നം കടുവിങ്കൽ പുതുപ്പുരക്കൽ കിളി എന്ന രഞ്ജിത്താണ് (34) മരിച്ചത്. വള്ളികുന്നം കണ്ണനാകുഴി സ്വദേശി സുനിൽകുമാർ, വള്ളികുന്നം സ്വദേശി ശ്രീരാജ്, കാഞ്ഞിരത്തുംമൂട് സ്വദേശി സനു എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംഘത്തിലുണ്ടായിരുന്ന താമരക്കുളം സ്വദേശി ഷാനുവിനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഉളവുക്കാട് എൻജിനീയറിങ് കോളജിന് സമീപത്ത് സുനിൽ വാടകക്കെടുത്ത് ഭാര്യക്കൊപ്പം താമസിച്ചുവന്ന വീട്ടിൽ വ്യാഴാഴ്ച വൈകീട്ട് 3.30നാണ് സംഭവം. മൂന്നാംവർഷ ബിരുദ വിദ്യാർഥിനിയായ സുനിലിെൻറ ഭാര്യ വീട്ടിലില്ലായിരുന്നു. ഉച്ചമുതൽ സംഘം വീട്ടിൽ തമ്പടിച്ചിരുന്നു. മദ്യലഹരിയിലായിരുന്ന ഇവർ തമ്മിൽ വഴക്കും തമ്മിലടിയും ആരംഭിച്ചതായി പൊലീസ് പറഞ്ഞു. മർദനമേറ്റ രഞ്ജിത്ത് ബൈക്കിെൻറ പിന്നിൽ കയറി പോകാൻ ശ്രമിച്ചപ്പോൾ കൂട്ടത്തിലുള്ള ഒരാൾ വലിച്ച് താഴെയിട്ട് മർദിച്ചതായും പറയുന്നു. നാട്ടുകാർ വിവരം അറിയിച്ചതോടെ നൂറനാട് പൊലീസ് എത്തിയപ്പോഴേക്കും രഞ്ജിത്ത് വീട്ടുമുറ്റത്ത് മരിച്ചുകിടക്കുന്നതാണ് കണ്ടത്. മുഖത്തും തലക്കും ശരീരഭാഗങ്ങളിലും മർദനമേറ്റതിെൻറ പാടുകളുണ്ട്. രഞ്ജിത്ത് വീണുകിടന്ന സ്ഥലത്ത് രക്തം കിടപ്പുണ്ട്. വാടകവീട് കേന്ദ്രീകരിച്ച് മദ്യക്കച്ചവടം നടത്തിവന്നതായും ദിവസേന രാത്രിയും പകലും ബൈക്കുകളിലും കാറുകളിലും സന്ദർശകർ എത്തിയിരുന്നതായും പൊലീസ് പറഞ്ഞു. സംഘത്തിലുള്ളവർ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പൊലീസ് പറഞ്ഞു. ബിജിയാണ് രഞ്ജിത്തിെൻറ ഭാര്യ. മകൾ: ദക്ഷ. ചെങ്ങന്നൂർ ഡിവൈ.എസ്.പി അനീഷ് വി. കോര, മാവേലിക്കര സി.ഐ പി. ശ്രീകുമാർ, നൂറനാട് സ്റ്റേഷൻ ഒാഫിസർ വി. ബിജു, എസ്.ഐ എം. ശ്രീധരൻ എന്നിവർ സ്ഥലത്തെത്തിയിരുന്നു. വിശദ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.