ആലപ്പുഴ: നെഹ്‌റു യുവകേന്ദ്രയിൽ കരിയർ ക്ലബ് തുടങ്ങുമെന്ന് ജില്ല യൂത്ത് കോഓഡിനേറ്റർ ബി. അലീസാബ്രിൻ അറിയിച്ചു. ഒന്നാം വർഷ ബിരുദധാരികൾക്ക് കരിയർ ക്ലബിൽ അംഗത്വം നൽകി പഠനത്തോടൊപ്പം മത്സരപരീക്ഷ പരിശീലനവും കരിയർ ഗൈഡൻസും നൽകും. 10ാം ക്ലാസ് പൂർത്തീകരിച്ചതും സെക്യൂരിറ്റി സർവിസ്, സെയിൽസ്, മാർക്കറ്റിങ് രംഗങ്ങളിൽ ജോലിചെയ്യാൻ താൽപര്യമുള്ള യുവജനങ്ങൾക്ക് അർധസർക്കാർ, സ്വകാര്യസ്ഥാപനങ്ങളെ കണ്ടെത്തി പരിശീലനം നൽകി തൊഴിൽ അവസരം ഉറപ്പാക്കും. നെഹ്‌റു യുവകേന്ദ്ര തൊഴിലുടമകളുമായി കരാറിൽ ഏർപ്പെടും. കരിയർ ക്ലബിൽ അംഗമാകാൻ താൽപര്യമുള്ള 18-29 മധ്യേപ്രായമുള്ള യുവജനങ്ങൾ 9745650458 നമ്പറിൽ പേര്, വയസ്സ്, യോഗ്യത എന്നിവ സന്ദേശം അയക്കാമെന്ന് ജില്ല യൂത്ത് കോഓഡിനേറ്റർ അറിയിച്ചു. സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ ജില്ലതല ഉദ്ഘാടനം ആലപ്പുഴ: കേന്ദ്ര കുടിവെള്ളവും ശുചിത്വവും മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ ശുചിത്വസൗകര്യം വിലയിരുത്തി മികച്ച ജില്ലകളും മികച്ച സംസ്ഥാനത്തെയും െതരഞ്ഞെടുത്ത് അവാർഡ് നൽകാൻ സ്വച്ഛ് സർവേക്ഷൺ ഗ്രാമീൺ-2018ന് കേന്ദ്രസർക്കാർ തുടക്കംകുറിച്ചു. ഇൗ മാസം ഒന്നുമുതൽ 31 വരെ നടക്കുന്ന പരിപാടിയുടെ ജില്ലതല ഉദ്ഘാടനം ലഘുലേഖ പ്രകാശിപ്പിച്ച് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു. കലക്ടർ എസ്. സുഹാസ്, പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ എന്നിവർ പങ്കെടുത്തു. സ്റ്റാർട്ടിങ് ഡിവൈസുമായി ഋഷികേശ് മണ്ണഞ്ചേരി: നെഹ്റു ട്രോഫി ജലമേളയിൽ മത്സരങ്ങളുടെ തുടക്കം കുറ്റമറ്റതാക്കാൻ ഋഷികേശ്. വള്ളംകളിക്ക് സ്റ്റാർട്ടിങ് ഡിവൈസ് കൈകാര്യം ചെയ്യുന്നത് കണ്ടുപിടിത്തങ്ങൾ തപസ്യയാക്കിയ മുഹമ്മയുടെ സ്വന്തം ഋഷികേശാണ്. എട്ടിന് നാല് ചുണ്ടൻ വള്ളങ്ങളെ വെച്ച് സ്റ്റാർട്ടിങ് ഡിവൈസ് പരീക്ഷിക്കും. പരീക്ഷണം വിജയമായാൽ അത് നെഹ്റു ട്രോഫിയിൽ പുതിയ ചരിത്രമാകും. പ്രാഥമിക വിദ്യാഭ്യാസംമാത്രം കൈമുതലുള്ള ഈ 40കാരൻ ജീവിതം മാറ്റിവെച്ചിരിക്കുന്നത് കണ്ടുപിടിത്തങ്ങൾക്കായാണ്. നാഷനൽ ഇന്നവേഷൻ ഫൗണ്ടേഷൻ ഇന്ത്യയുടെ ഗ്രാസ്റൂട്ട് ടെക്നിക്കൽ ഇന്നവേഷൻസ് ആൻഡ് ടെക്നിക്കൽ നോളജ് അവാർഡ് നേടിയിരുന്നു. 11 കെ.വി ലൈനിൽ വൈദ്യുതിയുണ്ടോ എന്നറിയാൻ 11മീറ്റർ അകലെ നിന്ന് പരിശോധിക്കാവുന്ന 11 കെ.വി വയർലെസ് വോൾട്ടേജ് സെൻസർ ഉപകരണത്തിനാണ് അംഗീകാരം തേടിയെത്തിയത്. കുമരകം ബോട്ട് ദുരന്തത്തെത്തുടർന്ന് ബോട്ടിൽ വെള്ളം കയറിയാലുടൻ മുന്നറിയിപ്പ് നൽകുന്ന വാട്ടർ ലെവൽ ഡിറ്റക്ടർ, ഭൂകമ്പമാപിനി, റോഡുകളിലും കൊടുംവളവുകളിലും മറ്റും അപകടം ഉണ്ടാകാതിരിക്കാൻ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകുന്ന ഡിജിറ്റൽ ഇൻഫർമേഷൻ ട്രാൻസിസ്റ്റർ എന്നിങ്ങനെ നീളുന്നു കണ്ടുപിടിത്തങ്ങൾ. മുഹമ്മ വഞ്ചിചിറയിൽ പരേതനായ സുകുമാരെൻറയും രത്നമ്മയുടെയും മകനാണ്. സഹോദരി ജലഗതാഗത വകുപ്പ് ഡയറക്ടറേറ്റിലെ ജൂനിയർ സൂപ്രണ്ടായ ശുഭ മോൾ സഹായവുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.