സ്​കൂൾ അറ്റകുറ്റപ്പണിക്ക്​ നിലവാരമില്ലാത്ത സാമഗ്രികൾ; നാട്ടുകാർ പ്രതിഷേധിച്ചു

അരൂർ: സർക്കാർ സ്കൂൾ അറ്റകുറ്റപ്പണിക്ക് നിലവാരമില്ലാത്ത സാധനസാമഗ്രികൾ ഉപയോഗിച്ചതിനെതിരെ പ്രതിഷേധം. പഞ്ചായത്ത് അധികാരികളെത്തി കരാറുകാരനെ വിളിച്ചുവരുത്തി. അരൂർ ഗവ. ഫിഷറീസ് എൽ.പി സ്കൂൾ കെട്ടിടത്തി​െൻറ മേൽക്കൂര ഷീറ്റ് പാകി ബലപ്പെടുത്താനായിരുന്നു കരാർ. 5,16,000 രൂപയാണ് അരൂർ ഗ്രാമപഞ്ചായത്തുഫണ്ടിൽനിന്ന് അനുവദിച്ചത്. മേൽക്കൂരയിലെ ജീർണിച്ച മരപ്പട്ടികകൾ നീക്കം ചെയ്യാതെ ഇരുമ്പുപൈപ്പുകൾ മരമേൽക്കൂരയിൽ ഘടിപ്പിച്ചതും ഗുണനിലവാരമില്ലാത്ത ഷീറ്റുകൾ മേയാൻ കൊണ്ടുവന്നതുമാണ് നാട്ടുകാെരയും രക്ഷിതാക്കെളയും പ്രകോപിപ്പിച്ചത്. നിർമാണപ്രവൃത്തി നാട്ടുകാർ തടഞ്ഞത് അറിഞ്ഞെത്തിയ പഞ്ചായത്ത് അധികാരികൾ കരാറുകാരനുമായി ചർച്ച നടത്തി ഗുണനിലവാരമുള്ള സാധനങ്ങൾ ഉപയോഗിച്ച് മെച്ചപ്പെട്ട നിലയിൽ അറ്റകുറ്റപ്പണി നടത്താൻ തീരുമാനിക്കുകയായിരുന്നു. ധർണ ചേർത്തല: സമഗ്രശിക്ഷ അഭിയാൻ പദ്ധതിക്കുള്ള ഫണ്ട‌് കേന്ദ്രസർക്കാർ വെട്ടിക്കുറച്ചതിൽ പ്രതിഷേധിച്ച‌് കെ.എസ്.ടി.എയുടെ നേതൃത്വത്തിൽ അധ്യാപകര്‍ താലൂക്ക് ഓഫിസിന് മുന്നില്‍ സായാഹ്നധർണ നടത്തി. കെ.എസ്.ടി.എ ചേർത്തല, അരൂർ ഉപജില്ല കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തില്‍ നടന്ന ധർണ സംസ്ഥാന എക‌്സിക്യൂട്ടിവ‌് അംഗം എം.സി. പ്രസാദ‌് ഉദ‌്ഘാടനംചെയ‌്തു. എൻ.ജി. ദിനേശ‌് കുമാർ അധ്യക്ഷത വഹിച്ചു. കെ.ആർ. സിബു, എൻ. അശോക് കുമാർ, എസ‌്. ധനപാൽ, ജെ.എ. അജിമോൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.