തൃക്കാക്കരയില്‍ കുടുംബ സൗഹൃദ ആംബുലന്‍സ് സേവനം

കാക്കനാട്: നഗരസഭ പ്രദേശത്തെ വീടുകളിലെ രോഗികളെ കുറഞ്ഞ നിരക്കില്‍ ആശുപത്രികളിലെത്തിക്കാൻ തുതിയൂര്‍ തലയോരപ്പാടം റെസിഡൻറ്സ് അസോസിയേഷന്‍ ആരോഗ്യ സാക്ഷര കേന്ദ്രം ആംബുലന്‍സ് സര്‍വിസ് തുടങ്ങുന്നു. നൂറില്‍പ്പരം റെസിഡൻറ്സ് അസോസിയേഷനുകള്‍ അംഗങ്ങളായ ട്രാക്കി​െൻറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭയുടെയും ട്രാക്കി​െൻറയും സംയുക്ത സംരംഭമാണ് ആരോഗ്യ സാക്ഷര കേന്ദ്രം. െമാബൈല്‍ ആപ്പ് മുഖേന സേവനം ലഭ്യമാക്കും. കാക്കനാട് കേന്ദ്രീകരിച്ചായിരിക്കും ഓഫിസും മറ്റ് അനുബന്ധ സേവനങ്ങളുടെയും പ്രവര്‍ത്തന കേന്ദ്രം. 24 മണിക്കൂറും സേവനം ലഭ്യമാകും. ആശുപത്രിയില്‍ പോകാന്‍ ഉറ്റവരുടെയും ബന്ധുക്കളുടെയും സഹായമില്ലാതെ ബുദ്ധിമുട്ടുന്ന വയോധികർക്ക് ബൈസ്റ്റാന്‍ഡര്‍ സര്‍വിസും നല്‍കും. രോഗികള്‍ ആവശ്യപ്പെടുന്ന ആശുപത്രികളിലായിരിക്കും എത്തിക്കുക. എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ ആംബുലന്‍സ് സര്‍വിസുമായി സഹകരിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് െറസിഡൻറ്സ് അസോസിയേഷന്‍ പ്രസിഡൻറ് എം.ജെ. ജെയിംസും സെക്രട്ടറി പി.പി. രാജേന്ദ്രനും പറഞ്ഞു. ഒക്ടോബര്‍ രണ്ടിന് തുതിയൂര്‍ വ്യാകുലമാതാ ദേവാലയ ജൂബിലി ഹാളില്‍ ആംബുലന്‍സ് സര്‍വിസി​െൻറ ഉദ്ഘാടനം പി.ടി. തോമസ് എം.എല്‍.എ നിര്‍വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.