ഡോ. ജോര്‍ജ്ജ് പി. എബ്രഹാമിനെ അനുമോദിച്ചു

കൊച്ചി : വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയയില്‍ അപൂര്‍വനേട്ടം കൈവരിച്ച കലൂര്‍ പി.വി.എസ്, മരട് വി.പി.എസ്. ലേക്‍ഷോര്‍ ആശുപത്രികളിലെ യൂറോളജി വിഭാഗം മേധാവി ഡോ. ജോര്‍ജ് പി. എബ്രഹാമിനെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കൊച്ചി ശാഖ അനുമോദിച്ചു. ഐ.എം.എ പ്രസിഡൻറ് ഡോ. എം. നാരായണൻ അധ്യക്ഷത വഹിച്ചു. 2012-ല്‍ ലോകത്തെ മൂന്നാമത്തേതും ഇന്ത്യയില്‍ രണ്ടാമത്തേതുമായ തത്സമയ താക്കോല്‍ദ്വാര വൃക്ക മാറ്റിെവക്കല്‍ ശസ്ത്രക്രിയക്കും ഡോ. ജോര്‍ജ് പി. എബ്രഹാം നേതൃത്വം നൽകി. സമീപകാലത്ത് 12 മണിക്കൂറിനിടെ 4 വൃക്കകള്‍ തുന്നിച്ചേര്‍ത്തത് മറ്റൊരു നേട്ടമാണ്. ഐ.എം.എ സെക്രട്ടറി ഡോ. വി. മധു, ഡോ, വി.ഡി. പ്രദീപ്കുമാ ര്‍, ഡോ. സുനില്‍ മത്തായി, ഡോ. നജീബ് കെ. ഹംസ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.