കയറ്റുമതിക്കാർക്കുള്ള റീഫണ്ട് തുക ഒക്ടോബർ ആദ്യവാരം -കസ്റ്റംസ് കമീഷണർ മട്ടാഞ്ചേരി: ജി.എസ്.ടി.യിലൂടെ കയറ്റുമതിക്കാർക്ക് ലഭിക്കേണ്ട റീഫണ്ട് തുക ഒക്ടോബർ ആദ്യവാരത്തോടെ ലഭ്യമാക്കുമെന്ന് സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ചീഫ് കമീഷണർ പുല്ലേല നാഗേശ്വരറാവു. ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസിെൻറ 120-ാമത് വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി ഫയലിങ് സുതാര്യവും കൂടുതൽ എളുപ്പവുമാക്കാൻ വിവിധ ഭാഗങ്ങളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. ജി.എസ്.ടിയുടെ പരിമിതികൾ മാറ്റാൻ ശ്രമിക്കുമെന്നും കമീഷണർ പറഞ്ഞു. ചേംബർ പ്രസിഡൻറ് വി. രാമലിംഗം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് രാജേഷ് അഗർവാൾ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.