ബോധവത്​കരണ ബൈക്ക് റാലി

പള്ളുരുത്തി: മീസിൽസ്‌-റുബെല്ല കാമ്പയിനി​െൻറ ഭാഗമായി നടത്തി. സിനിമ നടൻ സാജൻ പള്ളുരുത്തി ഉദ്ഘാടനം ചെയ്തു. മട്ടാഞ്ചേരി സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശാലിനി അധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.കെ. കുഞ്ഞച്ചൻ, കെ.ഒ. രാധ, മരിയ ജെസി, ബിന്ദുകുമാരി എന്നിവർ സംസാരിച്ചു. നാടകമേള ഒന്നുമുതൽ പനങ്ങാട്: ശ്രുതി പനങ്ങാടി​െൻറ എം.ആർ. രവി, എം.കെ. കൃഷ്ണൻകുട്ടി അനുസ്മരണ നാടകമേള ഒക്ടോബർ ഒന്നുമുതൽ എട്ടുവരെ പനങ്ങാട് എസ്.എസ് സഭ മൈതാനത്ത് നടക്കും. ഒന്നിന് വൈകീട്ട് ആറിന് ജോൺ ഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഏഴിന് ബ്ലാക്ക് ലൈറ്റ് തിയറ്ററി​െൻറ 'മഴ' നാടകം. എട്ടിന് വൈകീട്ട് അഞ്ചിന് സമാപനസമ്മേളനം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സമ്മാനദാനം, പ്രതിഭകളെ ആദരിക്കൽ എന്നിവ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.