നെട്ടൂർ: സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ മരട് ടൗൺ ഒന്നിന് രാവിലെ 9.30ന് നെട്ടൂർ ശ്രീമുരുക ഹാളിൽ നഗരസഭാധ്യക്ഷ സുനീല സിബി ഉദ്ഘാടനം ചെയ്യും. നെട്ടൂർ, മരട് യൂനിറ്റുകളുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ടൗൺ ഘടകം പ്രസിഡൻറ് രതീദേവി അധ്യക്ഷത വഹിക്കും. എൻജിനും പ്രൊപ്പല്ലറും ഉയർത്തി; 'നീതിമാെൻറ' ഉടൽ കടലിൽ തന്നെ; വലിയ കപ്പലുകളുടെ ഗതാഗതത്തെ ബാധിച്ചു മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പൽ ചാലിൽമുങ്ങിയ മീൻപിടിത്ത ബോട്ട് നീതിമാെൻറ എൻജിനും പ്രൊപ്പല്ലറും ഉയര്‍ത്തി. എൻജിന്‍ റൂമില്‍ കൊളുത്തിട്ട് ബോട്ട് പൂർണമായും ഉയര്‍ത്താനുള്ള ശ്രമത്തിനിടെ എൻജിനും പ്രൊപ്പല്ലറും പൊങ്ങി പോന്നു. ബോഡി കടലിൽതന്നെ കിടക്കുകയാണ്. ബുധനാഴ്ച രാത്രി തന്നെ ബോട്ട് ഉയർത്താനുള്ള ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ഉയര്‍ത്താൻ തുടങ്ങി. ബോഡിയില്ലാതെ എൻജിനും പ്രൊപ്പല്ലറും മാത്രം അടർന്ന് പോരുകയായിരുന്നു. ഉടൽ കപ്പൽ ചാലിൽ തന്നെ കിടക്കുന്നതിനാല്‍ വലിയ കപ്പലുകളുടെ ഗതാഗതത്തെ ബാധിച്ചു. വലിയ കപ്പലുകള്‍ വല്ലാർപാടത്തെ ദുബായ് പോര്‍ട്ടിലേക്കാണ് വരേണ്ടതെന്നിരിക്കെ പ്രശ്നത്തില്‍ ദുബായ് പോര്‍ട്ട് നിസ്സംഗത പുലര്‍ത്തുന്നതായും ആക്ഷേപമുണ്ട്. സ്റ്റീമര്‍ ഏജൻറ്സ് അസോസിയേഷന്‍ ഇത് സംബന്ധിച്ചു ദുബായ് പോര്‍ട്ടിന് കത്ത് നല്‍കിയെങ്കിലും മറുപടിയൊന്നും നല്‍കിയില്ലെന്നാണ് വിവരം. കഴിഞ്ഞ പത്തൊൻമ്പതിനാണ് നീതിമാന്‍ ബോട്ട് കപ്പല്‍ ചാലില്‍ മുങ്ങിയത്. ബോട്ട് ഉയര്‍ത്തുന്നതിൽനിന്നും പോര്‍ട്ടും നേവിയും പിന്‍മാറിയതോടെ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കുകയുമായിരുന്നു. നാല് ദിവസത്തിനുള്ളിൽ ഉയർത്തണമെന്നതായിരുന്നു ലോട്ടസ് ഷിപ്പിങ് കമ്പനിക്ക് തുറമുഖ ട്രസ്റ്റ് നൽകിയ സമയമെങ്കിലും ആറ് ദിവസം കഴിഞ്ഞിട്ടും സാധിച്ചിട്ടില്ല. കായലിനടിയിൽ ഉപ്പു വെള്ളത്തിൽ കിടന്ന് ഇരുമ്പുബോട്ട് ജീർണിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.