മെഡിക്കൽ ക്യാമ്പ്​

കൊച്ചി: ലോക വയോജനദിനമായ ഒക്ടോബർ ഒന്നിന് സൗജന്യ മെഡിക്കൽക്യാമ്പും കലാപരിപാടികളും സംഘടിപ്പിക്കും. 'വി ടൂ' ടീം സ്ഥാപക ചെയർമാൻ ഡോ. എസ്.പരമേശ്വരി, അസി. ചെയർമാൻ ഡോ. ഷീജ, തൃപ്പൂണിത്തുറ റോട്ടറി ക്ലബ് എന്നിവർ സംയുക്തമായാണ് പരിപാടി നടത്തുന്നത്. രാവിലെ പത്തുമുതൽ ഏരൂർ അയ്യമ്പിള്ളിക്കാവ് ക്ഷേത്രത്തിലാണ് ക്യാമ്പ്. ചിത്രപ്പുഴ --- മാമല ബണ്ട് റോഡ് നിർമാണം വൈകുന്നു; കൗൺസിലിൽ പ്രതിഷേധം തൃപ്പുണിത്തുറ: തിരുവാങ്കുളം ചിത്രപ്പുഴ ---മാമല ബണ്ട് റോഡ് നിർമാണം വൈകുന്നതിൽ നഗരസഭ കൗൺസിൽ യോഗത്തിൽ കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധിച്ചു. നഗരസഭക്ക് ഒരുചെലവും ഇല്ലാത്ത പദ്ധതി രണ്ടുവർഷമായി നിലച്ചതിന് കാരണം ചെയർപേഴ്‌സ​െൻറ കഴിവില്ലായ്മയാണെന്ന് കോൺഗ്രസ് അംഗങ്ങളായ കെ.ആർ. സുകുമാരൻ, കെ.വി. സാജു, തിലോത്തമ സുരേഷ്, മഞ്ജു ബിനു, രോഹിണി എന്നിവർ ആരോപിച്ചു. റോഡ് നിർമാണത്തിന് ബി.പി.സി.എൽ കമ്പനിയും എം.എൽ.എയും ഫണ്ട് അനുവദിച്ചിട്ടുണ്ട്. പ്രവൃത്തി ചെയ്യാൻ കേരള കൺസ്ട്രക്ഷൻ കോർപറേഷനെ ചുമതലപ്പെടുത്തി. നഗരസഭ ബണ്ട് റോഡ് ഫോർമേഷൻ ചെയ്ത് കൊടുക്കാത്തതാണ് തടസ്സം. റോഡിനോട് ചേർന്ന തോട് ആഴം കൂട്ടുമ്പോൾ കിട്ടുന്ന ചെളിയാണ് റോഡ് ഫോർമേഷന് വേണ്ടി ഉദ്ദേശിക്കുന്നത്. ഈ പ്രവൃത്തിക്കാണ് കമ്പനി പണം നൽകിയത്. റോഡ് നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം നാട്ടുകാർ 'നിൽപ്പ് സമരം' നടത്തിയിരുന്നു. നടപടി ഉണ്ടായില്ലെങ്കിൽ പ്രദേശവാസികളുമായി ചേർന്ന് പ്രക്ഷോഭം നടത്തുമെന്നും കോൺഗ്രസ് അംഗങ്ങൾ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.