െഎ.എൻ.എൽ: കെ.എസ്​. ഫക്രുദ്ദീന്​ താൽക്കാലികചുമതല

തലശ്ശേരി: െഎ.എൻ.എൽ സംസ്ഥാന പ്രസിഡൻറി​െൻറ താൽക്കാലികചുമതല കാസർകോട്ടുനിന്നുള്ള സീനിയർ സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എസ്. ഫക്രുദ്ദീന്. സംസ്ഥാന പ്രസിഡൻറ് എസ്.എ. പുതിയവളപ്പിൽ നിര്യാതനായതിനെ തുടർന്നാണ് കെ.എസ്. ഫക്രുദ്ദീന് ചുമതല നൽകിയത്. ദുഃഖാചരണത്തി​െൻറ ഭാഗമായി പാർട്ടിയുടെ ഒരാഴ്ചത്തെ പരിപാടികൾ മാറ്റിവെക്കാനും യോഗം തീരുമാനിച്ചു. തലശ്ശേരിയിൽ ചേർന്ന അടിയന്തര സെക്രേട്ടറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. യോഗത്തിൽ കെ.എസ്. ഫക്രുദ്ദീൻ അധ്യക്ഷത വഹിച്ചു. എം.എ. ലത്തീഫ് അനുശോചനപ്രമേയം അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.