ജസ്​റ്റിസ്​ ജയന്ത്​ പ​േട്ടലി​െൻറ സ്​ഥലംമാറ്റം: ബാർ കൗൺസിൽ അംഗങ്ങൾ നാലിന്​ കോടതിയിൽനിന്ന്​ വിട്ടുനിൽക്കും

ബംഗളൂരു: കർണാടക ഹൈകോടതിയിലെ മുതിർന്ന ജഡ്ജ് ആയിരുന്ന ജസ്റ്റിസ് ജയന്ത് പേട്ടലി​െൻറ രാജിക്കിടയാക്കിയ സ്ഥലം മാറ്റത്തിൽ പ്രതിഷേധിച്ച് കർണാടകയിലെ ബാർ കൗൺസിൽ അംഗങ്ങൾ ബുധനാഴ്ച കോടതിയിൽനിന്ന് വിട്ടുനിൽക്കും. അടിയന്തര യോഗം ചേർന്നാണ് ബാർ കൗൺസിൽ തീരുമാനം. ഹൈകോടതിയിൽ ആവശ്യമായ ജഡ്ജുമാരെ ഉടൻ നിയമിക്കണമെന്നും ബാർ കൗൺസിൽ ആവശ്യപ്പെട്ടു. താൻ കണ്ടതിൽ ഏറ്റവും ആദരണീയനായ ജഡ്ജ് ആയിരുന്നു ജയന്ത് പേട്ടൽ എന്ന് കർണാടക നിയമമന്ത്രി ടി.ബി. ജയചന്ദ്ര പ്രതികരിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്തിൽ നടന്ന പ്രമാദമായ ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസ് സി.ബി.െഎക്ക് കൈമാറാൻ ഉത്തരവിട്ട അലഹബാദ് ൈഹകോടതി ബെഞ്ചിലെ അംഗമായിരുന്നു ജയന്ത് പേട്ടൽ. അലഹബാദ് ഹൈകോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരുന്ന അദ്ദേഹം ചീഫ് ജസ്റ്റിസ് ആവുന്നത് തടയാൻ കർണാടക ഹൈകോടതിയിലേക്ക് സ്ഥലം മാറ്റുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.