വാഷിങ്ടൺ: പാക് ഭരണകൂടത്തെയും സൈന്യത്തെയും വിമർശിച്ച അമേരിക്കയിലെ മുൻ പാകിസ്താൻ അംബാസഡർ ഹുസൈൻ ഹഖാനിയുടെ ചിത്രം എംബസിയിൽനിന്ന് നീക്കി. അതേസമയം, എംബസിയുടെ വെബ്സൈറ്റിൽ അമേരിക്കയിൽ േസവനമനുഷ്ഠിച്ചവരുടെ കൂട്ടത്തിൽ ഇദ്ദേഹത്തിെൻറ പേര് നിലനിർത്തിയിട്ടുണ്ട്. 2008 മേയ് 27 മുതൽ 2011 നവംബർ 22 വരെയാണ് ഹഖാനി അമേരിക്കയിൽ അംബാസഡറായത്. എന്നാൽ, തെൻറ ചിത്രം നീക്കിയതുകൊണ്ട് മൂന്നു വർഷത്തെ ചരിത്രത്തിൽനിന്ന് ഒഴിവാക്കാനാവില്ലെന്ന് ഹഖാനി ട്വീറ്റ്ചെയ്തു. സർക്കാറിെൻറ വിനാശകരമായ നയങ്ങളെ വിമർശിക്കുന്നതിൽനിന്ന് ഇതുകൊണ്ടെന്നും തന്നെ തടയാനാവില്ലെന്നും അദ്ദേഹം പ്രതികരിച്ചു. ഹഖാനി നിലവിൽ അമേരിക്കയിലെ ഹഡ്സൺ ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലിചെയ്യുന്നത്. അമേരിക്കക്കാരി ലിസ കർട്ടിസുമായി ചേർന്ന് ഇദ്ദേഹം ഇൗ വർഷം ആദ്യം പാകിസ്താനെയും അഫ്ഗാനിസ്താനെയും കുറിച്ച് റിപ്പോർട്ട് തയാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.