കെ.പി.സി.സി പ്രസിഡൻറ് സ്​ഥാനത്തേക്ക് മത്സരിക്കാ​െനാരുങ്ങി ടി.എച്ച്. മുസ്​തഫ

പെരുമ്പാവൂർ: കെ.പി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങി മുൻ മന്ത്രി ടി.എച്ച്. മുസ്തഫ. ഇതിന് പാർട്ടി നേതൃത്വത്തെ സമീപിക്കുമെന്ന് അദ്ദേഹം പെരുമ്പാവൂരിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഉമ്മൻ ചാണ്ടിയും കെ. മുരളീധരനും പ്രസിഡൻറ് സ്ഥാനത്തേക്കില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിൽ സ്ഥാനം ഏറ്റെടുത്ത് കോൺഗ്രസിനെ ശക്തിപ്പെടുത്താൻ തയാറാണ്. സംഘടന തെരഞ്ഞെടുപ്പ് നടത്താൻ എ.ഐ.സി.സി തീരുമാനിച്ചെങ്കിലും കേരളത്തിൽ ഇത് പ്രാവർത്തികമാക്കാൻ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കാലതാമസമുണ്ടാക്കി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയി എ, ഐ സമവായം എന്ന പേരിൽ നേതാക്കളുടെ പാദസേവ ചെയ്യുന്നവരെ നോമിനേറ്റ് ചെയ്യാനുള്ള ഗൂഢശ്രമങ്ങളാണ് കേരളത്തിൽ നടക്കുന്നത്. ആക്ടിങ് പ്രസിഡൻറിനെെവച്ച് പാർട്ടിയെ മുന്നോട്ടുകൊണ്ടുപോകുന്നത് നേതൃത്വത്തി​െൻറ കഴിവുകേടാണ്. പാർട്ടിയിൽ സ്ഥാനമാനങ്ങൾ ലഭിക്കാത്തവരിൽനിന്ന് ഓരോ രംഗത്തും പ്രാഗല്ഭ്യമുള്ളവരെ ഉൾപ്പെടുത്തി പോഷകസംഘടനകൾ ശക്തിപ്പെടുത്തണം. എ.ഐ.സി.സി പ്രസിഡൻറായി രാഹുൽ ഗാന്ധി വരുന്നതിനൊപ്പം പ്രിയങ്കയും പാർട്ടി നേതൃത്വത്തിലേക്ക് കടന്നുവരേണ്ടതുണ്ട്. ചെറുപ്പക്കാർക്ക് പ്രാതിനിധ്യം നൽകാനും മുതിർന്നവരെ ഉൾക്കൊള്ളാനും തയാറായാൽ കോൺഗ്രസ് ശക്തിപ്രാപിക്കുമെന്നും മുസ്തഫ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.