മൂവാറ്റുപുഴ: താലൂക്ക് ലാൻഡ് അസൈന്‍മെൻറ് കമ്മിറ്റിയുടെ പ്രഥമയോഗത്തില്‍ പട്ടയത്തിനുള്ള 68 അപേക്ഷകളിൽ 20 എണ്ണം തീർപ്പാക്കി. മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷന്‍ ഹാളിലെ യോഗത്തിലാണ് ഇരുപത് അപേക്ഷകൾക്ക് പരിഹാരമായത്. എം.എല്‍.എമാരായ എൽദോ എബ്രഹാം, അനൂബ് ജേക്കബ്, ജില്ല പഞ്ചായത്തംഗം എന്‍. അരുണ്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ ലീല ബാബു, ആലീസ് കെ. ഏലിയാസ്, സാബു വള്ളോംകുന്നേല്‍, ശോഭ ഏലിയാസ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ.പി. രാമചന്ദ്രന്‍, എം.ജി. രാമചന്ദ്രന്‍, എ. അബൂബക്കര്‍, ടോം കുര്യാച്ചന്‍, രാധ നാരായണന്‍, പൈലി പൈങ്ങോട്ടൂര്‍, എം.എം. അശോകന്‍, കാസിം റാവുത്തര്‍, കെ.പി. രാജു, തഹസില്‍ദാര്‍ റെജി പി. ജോസഫ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ജോര്‍ജ് ജോസഫ്, അസൈന്‍മെൻറ് കമ്മിറ്റി ക്ലര്‍ക്ക് പി.ടി. സനീഷ് എന്നിവര്‍ സംബന്ധിച്ചു. മൂവാറ്റുപുഴ, പിറവം നിയോജക മണ്ഡലങ്ങളിൽ വ്യാപിച്ച് കിടക്കുന്ന മൂവാറ്റുപുഴ താലൂക്കിന് കീഴിലെ 18- വില്ലേജ് ഓഫീസുകളില്‍ നിന്നുള്ള പട്ടയത്തിനായുള്ള അപേക്ഷകളാണ് യോഗത്തില്‍ പരിഗണിച്ചത്. അതാത് വില്ലേജ് ഓഫീസുകളില്‍ ലഭിച്ച പട്ടയ അപേക്ഷകളിൽ നിയമ തടസ്സങ്ങളില്ലാത്ത 20-അപേക്ഷകളാണ് പരിഗണനക്ക് വന്നത്. മുളവൂര്‍ വില്ലേജില്‍ നിന്ന് ഒന്ന്, കല്ലൂര്‍ക്കാടുനിന്ന് ഒന്ന്, മഞ്ഞള്ളൂര്‍നിന്നും ഏഴ്, ഏനാനല്ലൂര്‍നിന്ന് ഒന്ന്, മൂവാറ്റുപുഴനിന്നും രണ്ട്, പാലക്കുഴ നിന്നും മൂന്ന്, വെള്ളൂര്‍കുന്നംനിന്നും ഒന്ന്, തിരുമാറാടിനിന്നും ഒന്ന്, ഇലഞ്ഞിനിന്നും മൂന്നും അപേക്ഷകളാണ് പട്ടയം ലഭ്യമാക്കാൻ ജില്ല കലക്ടര്‍ക്ക് സമര്‍പ്പിച്ചത്. മൂവാറ്റുപുഴ താലൂക്കിന് കീഴില്‍ പട്ടയത്തിനായി 68-അപേക്ഷകളാണ് കെട്ടികിടക്കുന്നത്. ബാക്കി അപേക്ഷകള്‍ പാറപുറമ്പോക്ക് ആയതിനാല്‍ വീടിരിക്കുന്ന സ്ഥലത്തിന് മാത്രം പട്ടയം നല്‍കുന്നതിനായി സര്‍വേ സബ്ഡിവിഷന്‍ റിക്കാര്‍ഡുകള്‍ തയാറാക്കി റവന്യൂ തരിശിലേക്ക് മാറ്റിയശേഷമേ പതിവ് നടപടി തുടരാനാകു. മൂന്ന് മാസത്തിനുള്ളില്‍ നടക്കുന്ന അടുത്ത യോഗത്തില്‍ അപേക്ഷ പരിഗണിക്കും. വര്‍ഷങ്ങളായി താമസിക്കുന്ന ഭൂമിക്ക് പട്ടയമോ, കൈവശരേഖകളോ ഇല്ലാത്തതിനാല്‍ സര്‍ക്കാറില്‍ നിന്നുള്ള വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കാനോ മക്കളുടെ വിദ്യാഭ്യാസ വിവാഹക്കാര്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്താനോ കഴിയാത്ത അവസ്ഥയിലായിരുന്നു പലരും. പുതിയ കമ്മിറ്റി ചേര്‍ന്ന് നടപടി പൂര്‍ത്തിയാക്കി അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കുന്നതോടെ വര്‍ഷങ്ങളായി കാത്തിരുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.