പൊലീസില്ല; ആശ്രമം ബസ് സ്​റ്റാൻഡിലെ എയ്ഡ് പോസ്​റ്റ് നോക്കുകുത്തി

മൂവാറ്റുപുഴ: സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാകുമ്പോഴും ആശ്രമം ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തി. ലക്ഷക്കണക്കിന് രൂപ െചലവിൽ നിർമിച്ച പുതിയ ബസ് സ്റ്റാൻഡ് മന്ദിരത്തിൽ പൊലീസ് എയ്ഡ് പോസ്റ്റിന് സൗകര്യം ഒരുക്കി മാസങ്ങൾ കഴിഞ്ഞിട്ടും പൊലീസുകാര‍​െൻറ സേവനം ലഭ്യമായിട്ടില്ല. പുതിയ മന്ദിരത്തി​െൻറ ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസം പിന്നിടുമ്പോഴും എയ്ഡ് പോസ്റ്റ് എന്ന് തുറന്നു പ്രവർത്തിക്കുമെന്നത് ആർക്കും നിശ്ചയമില്ല. പകൽ പോലും സാമൂഹികവിരുദ്ധരുടെ ശല്യം രൂക്ഷമായ ബസ് സ്റ്റാൻഡിൽ സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ ഭയത്തോടെയാണ് എത്തുന്നത്. നേരേത്ത നിരവധി പരാതികൾ ഉയർന്നതിനെതുടർന്നാണ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ തീരുമാനിച്ചത്. പുതിയ ബസ് സ്റ്റാൻഡ് മന്ദിരം നിർമിച്ച് എയ്ഡ് പോസ്റ്റ് സ്ഥാപിച്ച വിവരം രേഖാമൂലമറിയിെച്ചങ്കിലും െപാലീസ് ഉദ്യോഗസ്ഥൻ മാത്രം എത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.