കൃഷിവകുപ്പിെൻറ മുഖമായി കൃഷി അസിസ്റ്റൻറുമാര്‍ മാറണം -പി. രാജു മൂവാറ്റുപുഴ: കാര്‍ഷിക മേഖല സ്വയംപര്യാപ്തതയിലേക്ക് നീങ്ങുന്ന സാഹചര്യത്തില്‍ കൃഷി വകുപ്പിെൻറ മുഖമായി പ്രവര്‍ത്തിക്കാന്‍ കൃഷി അസിസ്റ്റൻറുമാരും തയാറാകണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു പറഞ്ഞു. മൂവാറ്റുപുഴയില്‍ കേരള അഗ്രികള്‍ചറല്‍ ടെക്‌നിക്കല്‍ സ്റ്റാഫ് അസോസിയേഷന്‍ എറണാകുളം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അസോസിയേഷന്‍ ജില്ല പ്രസിഡൻറ് കെ.എം. സൈനുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി പി.കെ. ബാബുരാജ്, ജോയൻറ് കൗണ്‍സില്‍ സംസ്ഥാന വൈസ്‌ചെയര്‍പേഴ്‌സണ്‍ ആര്‍. ഉഷ, ജില്ല സെക്രട്ടറി ശ്രീജി തോമസ്, കെ.വി. രാജീവ്, എന്‍. സിന്ധു, മനോജ് ലൂക്കോസ്, പി.ആര്‍. ജിബി, എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി. ഹരീന്ദ്രനാഥ് സംഘടന റിപ്പോര്‍ട്ടും, ജില്ല സെക്രട്ടറി വി.കെ. ജില്‍സ് പ്രവര്‍ത്തനറിപ്പോര്‍ട്ടും, ട്രഷറര്‍ കെ.പി. വല്‍സമ്മ വരവുെചലവ് കണക്കും അവതരിപ്പിച്ചു. യാത്രയയപ്പ് സമ്മേളനവും മികച്ച കര്‍ഷകരെ ആദരിക്കലും എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കെ.പി. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജോയൻറ് കൗണ്‍സില്‍ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സുകേശന്‍ ചൂലിക്കാട്, ജില്ല ജോയൻറ് സെക്രട്ടറി കെ.കെ. ശ്രീജേഷ്, കെ.സി. സാജു, എം.ആര്‍. രതീഷ്, പി.കെ. ബിജോയി, കെ.എഫ്. പ്രിജില്‍ എന്നിവര്‍ സംസാരിച്ചു. ജില്ല ഭാരവാഹികൾ: എ. അന്‍സാര്‍ (പ്രസിഡൻറ്) അരുണ്‍ കെ. പരുത്തിപ്പാറ, ടി.ജി. മിനി (വൈസ് പ്രസിഡൻറ്മാര്‍) കെ.എ. സജി (സെക്രട്ടറി), കെ.എം. ശ്രീകുമാര്‍, പി.ആര്‍. നികേശ് (ജോയൻറ് സെക്രട്ടറിമാര്‍) കെ.എഫ്. പ്രിജില്‍ (ട്രഷ.)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.